അടൂരില്‍ ഔഷധസസ്യ പാര്‍ക്കൊരുങ്ങുന്നു

പത്തനംതിട്ട: ഔഷധസസ്യപാര്‍ക്കുമായി അടൂര്‍ നഗരസഭ ജൈവവൈവിധ്യ പരിപാലന സമിതി. അടൂര്‍ പൊലീസ് സ്റ്റേഷന് സമീപവും ബൈപാസിലുമാണ് ഔഷധസസ്യങ്ങള്‍ നട്ട് പരിപാലിക്കാന്‍ നഗരസഭ പദ്ധതിയിടുന്നത്. വംശനാശഭീഷണിയുള്ള അപൂര്‍വയിനം ഔഷധസസ്യങ്ങളും വനവൃക്ഷങ്ങളും സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ദശപുഷ്പങ്ങള്‍, ത്രിഫല, നക്ഷത്രവൃക്ഷങ്ങള്‍, നാൽപാമരം തുടങ്ങി വൈവിധ്യമാര്‍ന്ന ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമായിരിക്കും പാര്‍ക്കിലുണ്ടാകുക. പാര്‍ക്കിന് പുറമെ, സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും പദ്ധതിയിലുണ്ട്. പുതുതലമുറക്ക് ഔഷധസ്യങ്ങളെ പരിചയപ്പെടുത്തുകയും ഗുണഫലങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയും ചെയ്യും. കൂടാതെ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലും 5000 ഫലവൃക്ഷെത്തെകള്‍ നട്ട് പരിപാലിക്കും. അതിനായുള്ള വൃക്ഷത്തൈ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. സാമൂഹികവനവത്കരണ വിഭാഗത്തില്‍നിന്ന് നഗരസഭ ബി.എം.സിക്ക് ലഭിച്ച തൈകള്‍ കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍ക്കാണ് വിതരണം ചെയ്തത്. നഗരസഭ പരിധിയിലെ കുടുംബശ്രീ യൂനിറ്റുകള്‍ക്കാണ് ഔഷധസസ്യങ്ങളുടെ പരിപാലന ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.