പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി

പത്തനംതിട്ട: ക്ഷീരവികസന വകുപ്പി​െൻറയും കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തി​െൻറയും ആഭിമുഖ്യത്തില്‍ കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ പാല്‍ ഗുണമേന്മ ബോധവത്കരണ പരിപാടി നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ശ്യാംമോഹന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു മുഖ്യപ്രഭാഷണം നടത്തി. ബോധവത്കരണ ക്ലാസില്‍ ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫിസര്‍ എം.ടി. ഉഷാകുമാരി ശുദ്ധമായ പാലുല്‍പാദനവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തിലും സീനിയര്‍ െഡയറി എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സൂസന്‍ ഗില്‍ബര്‍ട്ട് പാല്‍വില നിര്‍ണയം എന്നീ വിഷയത്തിലും ക്ലാസ് എടുത്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ലത ചെറിയാന്‍, കോഴഞ്ചേരി ക്ഷീരോല്‍പാദക സഹകരണസംഘം പ്രസിഡൻറ് കെ.എ ജേക്കബ്, സുനിതാബീഗം തുടങ്ങിയവര്‍ പങ്കെടുത്തു. കാട്ടുമൃഗങ്ങളില്‍നിന്ന് കൃഷി സംരക്ഷിക്കാന്‍ പദ്ധതിയുമായി പറക്കോട് പഞ്ചായത്ത് പത്തനംതിട്ട: കാട്ടുമൃഗങ്ങളില്‍നിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ പറക്കോട് ബ്ലോക്കിലെ കലഞ്ഞൂര്‍ പഞ്ചായത്ത് പുതിയ പദ്ധതിയുമായി രംഗത്ത്. കൃഷിയിടങ്ങള്‍ക്ക് ചുറ്റും മെറ്റല്‍ ഷീറ്റ് ഉപയോഗിച്ച് വേലി പറക്കോട് ബ്ലോക്ക് പഞ്ചായത്തി​െൻറ പദ്ധതിക്ക് ആസൂത്രണ ബോര്‍ഡി​െൻറ അംഗീകാരം ലഭിച്ചു. കര്‍ഷകര്‍ക്ക് ഇതിനായി ടിന്‍ഷീറ്റ് 75 ശതമാനം സബ്‌സിഡി നിരക്കില്‍ ബ്ലോക്ക് ഓഫിസില്‍നിന്ന് നല്‍കും. 84 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഗ്രാമസഭകളിലൂടെ ലഭിച്ച ഗുണഭോക്തൃ ലിസ്റ്റ് അനുസരിച്ച് 75 ശതമാനം തുക പഞ്ചായത്തും 25 ശതമാനം കര്‍ഷക​െൻറ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലായിരിക്കും സബ്‌സിഡി നല്‍കുക. കാട്ടുമൃഗങ്ങളുടെ ശല്യം ഏറെയുള്ള കലഞ്ഞൂര്‍, കൊടുമണ്‍, ഏഴംകുളം, ഏനാദിമംഗലം പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പദ്ധതി ആദ്യം തയാറാക്കിയെങ്കിലും ആസൂത്രണ ബോര്‍ഡ് അംഗീകാരം നല്‍കിയില്ല. നിലവില്‍ കലഞ്ഞൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കി, പ്രായോഗികതയും പരിസ്ഥിതി ആഘാതത്തെക്കുറിച്ചും വിദഗ്ധ പഠനം നടത്തിയ ശേഷം മറ്റ് പഞ്ചായത്തുകളില്‍ നടപ്പാക്കിയാല്‍ മതിയെന്നാണ് ആസൂത്രണ ബോര്‍ഡി​െൻറ നിർദേശമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൗദ രാജന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.