വൈദ്യുതി ലൈനിനു മുകളിലൂടെ മരം റോഡിലേക്ക് കടപുഴകി

വൈക്കം: ശക്തമായ കാറ്റിലും മഴയിലും റോഡരികിൽ നിന്ന മരം വൈദ്യുതി ലൈനിന് മുകളിലൂടെ റോഡിനു കുറുകെ കടപുഴകി. ഉടൻ വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. നഗരസഭ-ഫിഷർമെൻ കോളനി റോഡിൽ പൊലീസ് ക്വാർട്ടേഴ്സിനു സമീപം നിന്ന കൂറ്റൻ പരുത്തിമരമാണ് നിലംപൊത്തിയത്. മരംവീണതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. അസി. സ്റ്റേഷൻ ഓഫിസർ ടി. ഷാജികുമാറി​െൻറ നേതൃത്വത്തിലുള്ള ഫയർ യൂനിറ്റെത്തി മരം വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കെ.എസ്.ഇ.ബി അധികൃതരെത്തി ലൈനിലെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം വൈകീട്ടോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.