തൃശൂർ: പാർക്ക് ചെയ്ത കാറുകളുടെ അടുത്തെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ഞെട്ടി...രണ്ട് തരം കാറ്...പക്ഷേ, രണ്ട് കാറിനും ഒരു നമ്പർ...കണ്ണിെൻറ കുഴപ്പമാണോ...? കണ്ണ് തിരുമി വീണ്ടും നോക്കി, അടുത്ത് വന്ന മറ്റൊരാളോട് സംശയവും തീർത്തു. സുരക്ഷ ജീവനക്കാരൻ ഹോട്ടൽ അധികൃതരെ വിവരമറിയിച്ചു. ഹോട്ടൽ അധികൃതർ പൊലീസിനെയും. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കാറുകൾ കസ്റ്റഡിയിലെടുത്തു. കൊക്കാലെ ടി.ബി.റോഡിലെ നക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ചാവക്കാട്, ആലുവ സ്വദേശികളായ ബന്ധുക്കളുടെ കാറുകളായിരുന്നു ഇത്. ഒരു കാറിൽ യുവതികളും മറ്റൊരു കാറിൽ യുവാവായ ബന്ധുവുമായിരുന്നു ഹോട്ടലിൽ എത്തിയിരുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സ്റ്റേഷനിലെത്തിയപ്പോഴാണ് രണ്ട് കാറുകൾക്ക് ഒരു നമ്പർ വന്ന കഥ പറഞ്ഞത്. യുവതികൾ ഇടനിലക്കാരൻ മുഖേനയാണ് കാറ് വാങ്ങിയത്. ഒന്നര ലക്ഷം രൂപയാണ് കാറിന് വിലപറഞ്ഞിരുന്നത്. ഇത് നൽകുകയും ചെയ്തു. എന്നാൽ ആർ.സി ബുക്ക് അടുത്ത ദിവസം എത്തിക്കാമെന്ന് അറിയിച്ച് മടങ്ങിയ ഇടനിലക്കാരൻ കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. ആർ.സി ബുക്ക് ഇതുവരെയും എത്തിച്ചിട്ടുമില്ല. ഇടക്കിടെ വിളിച്ച് പണം തന്നില്ലെങ്കിൽ ആർ.സി.ബുക്ക് നൽകില്ലെന്നും ഭീഷണിയായി. ഒരിക്കൽ വീട്ടിൽ നിന്നും കാർ എടുത്തു കൊണ്ടുപോവാൻ ശ്രമവുമുണ്ടായി. ഇതോടെയാണ് കാറിെൻറ നമ്പർ മാറ്റുന്നത് ആലോചിച്ചത്. ഏത് നമ്പരിടുമെന്ന ആലോചനയിൽ ബന്ധുവിെൻറ കാറിെൻറ നമ്പറ് തന്നെയാവട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഇൗ നമ്പറിട്ട് ഒരു മാസത്തോളമായി ഓടുകയുമായിരുന്നു. തിങ്കളാഴ്ച രണ്ട് കാറുകളും ഒന്നിച്ചെത്തിയതാണ് കുഴപ്പത്തിലായത്. നമ്പറുകൾ മാറ്റിയെങ്കിലും എൻജിൻ നമ്പറോ, ഷാസി നമ്പറിലോ തിരുത്തൽ വരുത്തിയിരുന്നില്ല. ഇതനുസരിച്ച് വാഹനം തട്ടിയെടുത്ത് കബളിപ്പിച്ചതാണെന്ന് കേസ് ചുമത്താനും പൊലീസിന് കഴിയില്ല. ഇതോടെ പൊലീസ് നിർദേശം വെച്ചു. വാഹനം പൊലീസ് കസ്റ്റഡിയിലിരിക്കട്ടെ, ആർ.സി.ബുക്കുമായി ആര് ആദ്യമെത്തുന്നോ വാഹനം വിട്ടു നൽകും. ഇതോടെ ഇടനിലക്കാരനെ കണ്ടെത്തി ആർ.സി.ബുക്ക് എത്തിക്കാമെന്നറിയിച്ച് ഉടമകൾ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.