ചങ്ങനാശ്ശേരി: കുർബാനയുടെ ആരാധന സന്യാസിനി സമൂഹത്തിെൻറ സഹസ്ഥാപകയും പ്രഥമാംഗവുമായ . നാമകരണ നടപടികളുടെ അതിരൂപതതല ഉദ്ഘാടനവും ദൈവദാസി പ്രഖ്യാപനവും ആഗസ്റ്റ് നാലിന് മദർ ഷന്താളിെൻറ കബറിടം സ്ഥിതിചെയ്യുന്ന അതിരമ്പുഴ ആരാധനമഠത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കുർബാന അർപ്പിച്ച് നാമകരണ നടപടികളുടെ പ്രഖ്യാപനം നടത്തും. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി ഡോ. ജോസഫ് കൊല്ലാറയെ നിയമിച്ചു. നാമകരണ കോടതിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളും അന്ന് തുടക്കംകുറിക്കും. 1880 ഡിസംബർ 23ന് ചമ്പക്കുളം വല്ലയിൽ കൊച്ചുമാത്തൂച്ചെൻറയും മറിയാമ്മയുടെയും മകളായാണ് ജനിച്ചത്. 1911 ഡിസംബർ 10ന് സഭാവസ്ത്രം സ്വീകരിച്ച സിസ്റ്റർ ഷന്താൾ 1972ൽ മേയ് 25ന് മരിച്ചു. 26ന് അതിരമ്പുഴ മഠം ചാപ്പലിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അന്നത്തെ ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായിരുന്ന മാർ ജോസഫ് പൗവത്തിലിെൻറ പ്രധാന കാർമികത്വത്തിൽ സംസ്കരിച്ചു. നാമകരണ നടപടികൾക്കുപകരിക്കുന്ന എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ നേരിട്ടോ അല്ലാതെയോ അറിയിക്കണമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സർക്കുലറിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.