ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ സഹോദരിയുടെ സൊസൈറ്റിക്ക്​​ ഫണ്ട് അനുവദിച്ചതിൽ ക്രമക്കേടെന്ന്​ ആരോപണം

കുമളി: ഇ.എസ്. ബിജിമോൾ എം.എൽ.എയുടെ സഹോദരിയുടെ നേതൃത്വത്തിലുള്ള സ്പൈസസ് സൊസൈറ്റിക്ക് പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽനിന്ന് 15.64 ലക്ഷം രൂപ അനുവദിച്ചതിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ രംഗത്ത്. രജിസ്ട്രേഷൻ ലഭിക്കും മുമ്പേ സൊസൈറ്റിക്ക് തുക അനുവദിച്ചെന്നും ചട്ടങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. തുക അനുവദിക്കാൻ കടുവ സേങ്കതം ഡെ. ഡയറക്റർ കൂട്ടുനിന്നതായും ആരോപിക്കുന്നു. ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എം.എം. വർഗീസ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11ന് തേക്കടിയിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി നേതാക്കൾ അറിയിച്ചു. എന്നാൽ, നടക്കാത്ത പദ്ധതിയുടെ പേരിലാണ് വിവാദമെന്നും ഇതി​െൻറ പേരിൽ വൻ തുക കൈപ്പറ്റിയെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇ.എസ്. ബിജിമോൾ എം.എൽ.എ പറഞ്ഞു. സർക്കാറി​െൻറ പട്ടിക വർഗ കോളനി ദത്തെടുക്കൽ പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലകളിൽ സ്പൈസസ് സൊസൈറ്റി നേതൃത്വത്തിൽ പി.എസ്.സി കോച്ചിങ് സ​െൻറർ തുടങ്ങിയിരുന്നു. കുമളി മന്നാക്കുടി ആദിവാസി കോളനി, വളകോട്, പെരുവന്താനം എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടത്തുന്നത്. പി.എസ്.സി, എൻട്രൻസ് കോച്ചിങ് നൽകുന്ന അധ്യാപകർക്ക് ശമ്പളം നൽകുന്ന വകയിൽ കടുവ സങ്കേതത്തിൽനിന്ന് 2.15 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. ഈ തുക കോച്ചിങ്ങിന് നേതൃത്വം നൽകിയ അധ്യാപകരുടെ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് ചെക്ക് വഴി കൈമാറി. സ്പൈസസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മൂന്നു മാസത്തെ തീവ്രപരിശീലന സഹവാസ ക്യാമ്പാണ് മുമ്പ് വിഭാവനം ചെയ്തിരുന്നത്. ഇതിന് 15.64 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു. എന്നാൽ, പഠിതാക്കളുടെ അസൗകര്യം കാരണം ഇത് വേണ്ടന്നുവെക്കുകയും പുതിയ പദ്ധതി തയാറാക്കി വനം വകുപ്പിന് നൽകുകയുമായിരുന്നെന്ന് ബിജിമോൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.