അകലക്കുന്നം (കോട്ടയം): അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലെത്തിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഞായറാഴ്ച വൈകീട്ട് 3.30ന് മഞ്ഞാമറ്റത്തിന് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെയാണ് ഉമ്മന്‍ ചാണ്ടി നേരിട്ട് ആശുപത്രിയില്‍ എത്തിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിനെ കാണാനുള്ള യാത്രമധ്യേയാണ് സംഭവം. ഉമ്മന്‍ ചാണ്ടി സഞ്ചരിച്ച വാഹനത്തിനു മുന്നിൽ പോയ കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡൻറ് തോമസ് പുളിക്കിയിലും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ റബര്‍ തോട്ടത്തിലേക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ഉടന്‍ കാറില്‍നിന്ന് ഇറങ്ങിയ ഉമ്മന്‍ ചാണ്ടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ കിടങ്ങൂരിലെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തിയിട്ടാണ് അദ്ദേഹം യാത്ര തുടര്‍ന്നത്. അപകടത്തില്‍ തോമസിെൻറ ഭാര്യ ബീന, ഭാര്യസഹോദരന്‍ ബേബി എന്നിവര്‍ക്ക് നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.