കോഴഞ്ചേരി പാലത്തിന് സി. കേശവ​െൻറ പേര് നല്‍കും -മന്ത്രി ജി. സുധാകരന്‍

പത്തനംതിട്ട: പുതുതായി നിര്‍മിക്കുന്ന കോഴഞ്ചേരി പാലത്തിന് മുന്‍ തിരുകൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സി. കേശവ​െൻറ പേര് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. പാലം നിര്‍മാണോദ്ഘാടനം കോഴഞ്ചേരി വഞ്ചിപ്പേട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പഴയ പാലം സംരക്ഷിച്ച് നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണത്തി​െൻറ കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയാറല്ല. സര്‍ക്കാറി​െൻറ സൽപേരിന് കളങ്കം വരുത്തുന്ന നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഗുണമേന്മ ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. കോഴഞ്ചേരി പാലം യാഥാര്‍ഥ്യമാകുന്നതോടെ മാരാമണ്‍, ചെറുകോല്‍പുഴ കണ്‍വെന്‍ഷനുകള്‍ പോലെ വലിയ തിരക്കുള്ള സമയങ്ങളില്‍ കോഴഞ്ചേരിയില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. തിരുവല്ല-കുമ്പഴ സംസ്ഥാനപാതയില്‍ പമ്പയാറിന് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. 207.2 നീളവും 12 മീറ്റര്‍ വീതിയും ഉള്ള പാലത്തിന് ഇരു വശങ്ങളിലും നടപ്പാത ഉണ്ടായിരിക്കും. തോട്ടപ്പുഴശ്ശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മിക്കും. കിഫ്ബിയില്‍പെടുത്തിയാണ് പാലം നിര്‍മാണത്തിന് 19.77 കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. നിലവിലുള്ള കോഴഞ്ചേരി പാലത്തി​െൻറ അതേ മാതൃകയിലാണ് പുതിയ പാലവും നിര്‍മിക്കുന്നത്. വീണ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂര്‍ണാദേവി, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ബി. സത്യന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ നിര്‍മല മാത്യൂസ്, മിനി ശ്യാം മോഹന്‍, എല്‍സി ക്രിസ്റ്റഫര്‍, പഞ്ചായത്ത് അംഗങ്ങളായ പ്രകാശ് കുമാര്‍, ഗോപാലകൃഷ്ണന്‍ നായര്‍, കേരള റോഡ് ഫണ്ട് ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ വി.വി. ബിനു, സൂപ്രണ്ടിങ് എന്‍ജിനീയര്‍ വിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു. ധനസഹായ വിതരണം പത്തനംതിട്ട: കലഞ്ഞൂര്‍ പഞ്ചായത്തില്‍ പ്രസിഡൻറി​െൻറ ദുരിതാശ്വാസ നിധിയില്‍നിന്ന് ചികിത്സ ധനസഹായം വിതരണം െചയ്തു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം കെ.എന്‍. ഹരിലാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ആകെ 94 കുടുംബങ്ങള്‍ക്ക് 2,55,000 രൂപയാണ് വിതരണം ചെയ്തത്. തൊഴിലുറപ്പ് തൊഴിലാളികള്‍ അവരുടെ ഒരുദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 10ാം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ആര്‍.ബി. രാജീവ് കുമാര്‍, ബിനിലാല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജ്യോതിശ്രീ, പഞ്ചായത്ത് സെക്രട്ടറി ടി.എസ്. സജീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.