ചങ്ങനാശ്ശേരി: പൊലീസിെൻറ ചോദ്യംചെയ്യലിനുപിന്നാലെ തന്നെ വിളിച്ച സുനിൽ, അവർ കൊല്ലാക്കൊല ചെയ്തെന്ന് പറഞ്ഞതായി സഹോദരൻ അനിൽകുമാർ. സി.പി.എം നേതാവായ അഡ്വ. സജികുമാര്‍ നല്‍കിയ പരാതിയിൽ ചൊവ്വാഴ്ച സുനില്‍കുമാറിനെ ചങ്ങനാശ്ശേരി സ്റ്റേഷനിൽ വിളിപ്പിച്ച പൊലീസ് ബുധനാഴ്ച വൈകീട്ട് നാലിന് മുമ്പ് എട്ടുലക്ഷം രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ സുനിൽ വിളിച്ച് കത്തെഴുതിവെച്ചിട്ടുണ്ടെന്ന് മാത്രം പറഞ്ഞു. ഉടൻ ഇക്കാര്യം താൻ സജിയെ അറിയിച്ചു. ''അവൻ ചത്താലും എനിക്കൊന്നുമില്ല, പേടിപ്പിക്കാൻ പറയുന്നതായിരിക്കും''എന്നായിരുന്നു മറുപടി. ഇതിനിടെ, ബുധനാഴ്ച പണം നല്‍കാന്‍ നിര്‍വാഹമില്ലാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് സുനിൽ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന്, അര കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന താൻ ഇവര്‍ താമസിക്കുന്ന പാണ്ടന്‍ചിറ കുറ്റിക്കാട്ടുനടയിലെ വീട്ടിലെത്തി. കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോള്‍ ഇരുവരെയും കട്ടിലില്‍ കിടക്കുന്നനിലയില്‍ കണ്ടെത്തുകയായിരുന്നു. സുനിലിന് ഈ സമയം ബോധം ഉണ്ടായിരുന്നു. മുറിയുടെ തറയില്‍ രണ്ട് ഗ്ലാസിൽ ലായനി കലക്കിെവച്ചനിലയിലും കണ്ടിരുന്നു. ഉടന്‍ വാകത്താനം പൊലീസില്‍ വിവരം അറിയിച്ചു. വാകത്താനം എസ്.ഐ അഭിലാഷിെൻറ നേതൃത്വത്തില്‍ പൊലീസ് വീട്ടിലെത്തി ഇരുവരെയും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. എന്നാൽ, സഹോദരനെ രക്ഷിക്കാനായില്ലെന്ന് അനിൽ വിതുമ്പലോടെ പറയുന്നു. ''അവൻ നിരപരാധിയാണ്. മോഷണക്കുറ്റം ആരോപിച്ച് അവനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിെൻറ മനോവിഷമമാണ് അവനെ മരിക്കാൻ പ്രേരിപ്പിച്ചത്''-അനിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.