'സൈബർ നിയമങ്ങളും സുരക്ഷിത മാർഗങ്ങളും' കാമ്പയിന്​ ഇന്ന്​ തുടക്കം

കോട്ടയം: സൈബർ നിയമങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ തിരുവല്ല മാക്ഫാസ്റ്റ് കോളജ് നേതൃത്വത്തിൽ സംസ്ഥാന പൊലീസി​െൻറയും സംസ്ഥാന ശാസ്ത്ര സാേങ്കതിക പരിസ്ഥിതി ശാസ്ത്ര കൗൺസിലി​െൻറയും സഹകരണത്തോെട ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നു. 'സൈബർ നിയമങ്ങളും സുരക്ഷിത മാർഗങ്ങളും' വിഷയത്തിൽ സ്‌കൂള്‍, കോളജ് കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകൾ. ഇതി​െൻറ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച മാക്ഫാസ്റ്റ് കോളജിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർവഹിക്കും. ഹൈടെക് സെല്‍ എസ്.െഎ കെ.ജി. കൃഷ്ണന്‍ പോറ്റി ക്ലാസ് നയിക്കും. മോൺ. ചെറിയാൻ താഴമൺ അധ്യക്ഷത വഹിക്കും. ഡോ.ചെറിയാൻ ജെ. കോട്ടയിൽ, പത്തനംതിട്ട എസ്.പി ടി. നാരായണൻ, ഡിവൈ.എസ്.പി ചന്ദ്രശേഖരൻപിള്ള, പ്രഫ. വർഗീസ് എബ്രഹാം എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തില്‍ ഡോ. സുദീപ്, ഡോ. നിഷാദ്, പി.ആർ.ഒ ചിൻറു എന്നിവര്‍ പങ്കെടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.