കോട്ടയം: പാലായിൽ പ്രവർത്തിക്കുന്ന സെൻറ് മേരീസ് എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവ. ദ്വിവത്സര എൻജിനീയറിങ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് . പോളിടെക്നിക്/ഐ.ടി.ഐ/പ്ലസ് ടു/ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കാത്ത എസ്.എസ്.എൽ.സി ജയിച്ച/പ്ലസ് ടു തോറ്റ വിദ്യാർഥികൾക്കായി സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, െറഫ്രിജറേഷൻ എയർകണ്ടീഷനിങ് എൻജിനീയറിങ്, ഇലക്േട്രാണിക്സ് കമ്യൂണിക്കേഷൻ, റേഡിയോ ടെലിവിഷൻ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്രവേശനത്തിന് രക്ഷാകർത്താക്കളോടൊപ്പം എസ്.എസ്.എൽ.സി, പ്ലസ് ടു, ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, പ്രവേശന ഫീസ് സഹിതം കൂടിക്കാഴ്ചക്കും കൗൺസലിങ്ങിനുമായി നേരിട്ട് ഹാജരാകണം. എല്ലാ ദിവസവും രാവിലെ 10 മുതൽ നാലുവരെയുള്ള സമയങ്ങളിൽ കൗൺസലിങ് ഉണ്ടായിരിക്കും. ക്ലാസുകൾ മുരിക്കുംപുഴ കോളജ് കെട്ടിടത്തിലും ഓഫിസ് കൊട്ടാരമറ്റം ബിഷപ്സ് ഹൗസിന് എതിർവശമുള്ള മൂഴയിൽ ബിൽഡിങ്ങിൽ മൂന്നാംനിലയിലുമാണ് പ്രവർത്തിക്കുന്നത്. കൊട്ടാരമറ്റത്തുള്ള ഓഫിസിലാണ് കൂടിക്കാഴ്ചയും കൗൺസലിങും നടക്കുന്നത്. വിവരങ്ങൾക്ക്: ചെയർമാൻ (9447809605), പ്രിൻസിപ്പൽ (9447869882), ഓഫിസ് (04822-212795).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.