പീരുമേട്: വാഗമൺ വില്ലേജിലെ കോലാഹലമേട് നല്ലതണ്ണിയിൽ സർക്കാർ ഭൂമി കൈയേറിയത് റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സർവേ നമ്പർ 212/2ൽ ഉൾപ്പെട്ട സ്ഥലത്തെ 10 ഏക്കറാണ് കൈയേറിയത്. ലാൻഡ് അസൈമെൻറ് ഡെപ്യൂട്ടി തഹസിൽദാർ ജാഫർഖാെൻറ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ. സമീപവാസികളാണ് കൈയേറ്റത്തെക്കുറിച്ച് റവന്യൂ അധികൃതർക്ക് വിവരം നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. മുള്ളുവേലി ഉപയോഗിച്ച് സംരക്ഷണവേലി നിർമിച്ച് മറ്റുള്ളവർ സ്ഥലത്ത് കയറാതെയായിരുന്നു നിർമാണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.