കഞ്ചാവ്​ മാഫിയയെ നേരിടാൻ പൊലീസുപോലും ഭയപ്പെടുന്നു -മന്ത്രി പി. തിലോത്തമന്‍

കോട്ടയം: കഞ്ചാവ് മാഫിയയെ നേരിടാൻ പൊലീസുപോലും ഭയപ്പെടുകയാണെന്ന് മന്ത്രി പി. തിലോത്തമൻ. ബാറുകൾ അടച്ചതോടെ നഗരങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന കഞ്ചാവ് മാഫിയ ഗ്രാമങ്ങളിലേക്കും എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള ബാര്‍ ഹോട്ടല്‍സ് ആൻഡ് റസ്‌റ്റാറൻറ് എംപ്ലോയീസ് അസോസിയേഷൻ (കെ.ബി.എച്ച്.ആര്‍.ഇ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ബി.എച്ച്.ആർ.ഇ.എ സംസ്ഥാന പ്രസിഡൻറ് കെ.കെ. അഷറഫ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സമ്പൂര്‍ണ അംഗത്വം പൂര്‍ണ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ. കൃഷ്ണന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡ്ദാനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി.ബി. ബിനു നിര്‍വഹിച്ചു. കെ.ബി.എച്ച്.ആർ.ഇ.എ ജനറല്‍ സെക്രട്ടറി വി.വി. ആൻറണി, പി.കെ. സന്തോഷ്‌കുമാർ, ബിജു കൈപ്പാടൻ, പട്ടം ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.