ഇടുക്കി ജില്ലക്ക്​ പുതിയ വെബ്സൈറ്റ്

തൊടുപുഴ: ഇടുക്കി ജില്ലയുടെ ഔദ്യോഗിക വെബ്സൈറ്റായ Idukki.gov.in പരിഷ്കരിച്ചു. സർക്കാർ വെബ്സൈറ്റുകൾക്കുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് നാഷനൽ ഇൻഫർമാറ്റിക്സ് സ​െൻററി​െൻറ സാങ്കേതിക സഹായത്തോടെ ജില്ല ഭരണകൂടമാണ് പരിഷ്കരണത്തിന് നേതൃത്വം കൊടുത്തത്. മുഴുവൻ ഉള്ളടക്കവും ഇംഗ്ലീഷിലും മലയാളത്തിനും ലഭ്യമാണ് എന്നതാണ് സൈറ്റി​െൻറ ഏറ്റവും വലിയ പ്രത്യേകത. ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി, ജനപ്രതിനിധികൾ, ഭരണസംവിധാനങ്ങൾ, അത്യാവശ്യ സന്ദർഭങ്ങളിൽ വിളിക്കേണ്ടണ്ട നമ്പറുകൾ, വിവിധ വകുപ്പുതല ഓഫിസുകളുടെ വിവരങ്ങളും പ്രവർത്തനങ്ങളും ജില്ലയെ സംബന്ധിച്ച വിവിധതരത്തിലുള്ള രേഖകൾ, നോട്ടീസുകൾ, ടൂറിസം സംബന്ധമായ വിവരങ്ങൾ, വിവിധ സർക്കാർ സേവനങ്ങൽ മുതലായ വിവരങ്ങളാണ് സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ല ഭരണകൂടത്തിൽനിന്ന് പൊതുജനങ്ങൾക്കുള്ള അറിയിപ്പുകൾ, ഉത്തരവുകൾ, മാർഗനിർദേശങ്ങൾ മുതലായവ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. കമ്പ്യൂട്ടറിലും ടാബ്ലറ്റ്, സ്മാർട്ട്ഫോൺ മുതലായ മൊബൈൽ ഉപകരണങ്ങളിലും നന്നായി കാണാൻ പറ്റുന്ന വിധമാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. സ്ക്രീൻ റീഡറുകളുടെ സഹായത്തോടെ കാഴ്ചയില്ലാത്തവർക്കും വെബ്സൈറ്റ് പ്രയോജനപ്പെടുത്താവുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. വെബ്സൈറ്റി​െൻറ ഉദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. കലക്ടർ ജി.ആർ. ഗോകുൽ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, അസി. ജില്ല ഇൻഫർമാറ്റിക്സ് ഓഫിസർ റോയ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കലക്ടർ ജി.ആർ. ഗോകുലിന് യാത്രയയപ്പ് നൽകി ഇടുക്കി: ഉപരിപഠനാർഥം അവധിയിൽ പോകുന്ന കലക്ടർ ജി.ആർ. ഗോകുലിന് ജില്ല വികസന സമിതിയോഗം യാത്രയയപ്പ് നൽകി. 23 മാസത്തെ സേവനകാലത്തെ സഹകരണത്തിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നന്ദി പറഞ്ഞു. ജില്ലയിലെ ഭൂമിസംബന്ധമായ വിഷയങ്ങൾ സമഗ്രതയോടെയും ആഴത്തിലും പഠിച്ച് പരിഹാരം കണ്ടെത്തുന്നതിൽ കലക്ടറുടെ സമീപനം പ്രശംസനീയമായിരുന്നുവെന്ന് ജോയ്സ് ജോർജ് എം.പി പറഞ്ഞു. മൂന്നാർ-ബോഡിമെട്ട് ദേശീയപാത വിഭാവനം ചെയ്യുന്ന കാലം മുതൽ ദേവികുളം സബ് കലക്ടർ എന്ന നിലയിലും പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതിൽ കലക്ടർ എന്ന നിലയിലുമുള്ള സാന്നിധ്യം ഗുണകരമായതായി എം.പി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ്, ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ കലക്ടർക്ക് ആശംസകൾ നേർന്നു. കലക്ടർ നന്ദി പറഞ്ഞു. 2016 ആഗസ്റ്റ് 11നാണ് ഇടുക്കി ജില്ലയുടെ 37ാമത് കലക്ടറായി ജി.ആർ. ഗോകുൽ ചുമതലയേറ്റത്. കലക്ടർക്ക് യാത്രമംഗളം നേർന്ന് വൈദ്യുതി മന്ത്രിയും ഇടുക്കി: ഉപരിപഠനാർഥം അവധിയിൽ പോകുന്ന കലക്ടർ ജി.ആർ. ഗോകുലിന് യാത്രമംഗളം നേരാൻ വൈദ്യുതി മന്ത്രി എം.എം. മണി കലക്ടറേറ്റിൽ എത്തി. ശനിയാഴ്ച രാവിലെ ജില്ല വികസന സമിതിയിൽ പങ്കെടുത്ത് ആശംസ അറിയിക്കാനാണ് നേരേത്ത തീരുമാനിച്ചിരുന്നതെങ്കിലും എറണാകുളത്ത് ഒഴിവാക്കാനാകാത്ത ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കേണ്ടതിനാലാണ് സന്ദർശനം ഉച്ചക്ക് ശേഷമാക്കിയത്. വൈകീട്ട് 4.30ഓടെ കലക്ടറേറ്റിൽ എത്തിയ മന്ത്രി എം.എം. മണി കലക്ടർക്ക് യാത്രമംഗളം നേർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.