പരാധീനതകൾക്ക്​ നടുവില്‍​​ എക്​സൈസ്​ ചെക്ക്​​പോസ്​റ്റ് എക്‌സൈസിന്​ നോട്ടം വാണിജ്യ നികുതി ചെക്ക്​​പോസ്​റ്റ്​; ഉന്നതർ കനിയുന്നില്ല

മൂന്നാര്‍: ബോഡിമെട്ടിലെ എക്സൈസ് ചെക്ക്പോസ്റ്റ് പരാധീനതകൾക്ക് നടുവില്‍. ഒറ്റമുറികെട്ടിടത്തിലാണ് എക്സൈസ് ചെക്ക്പോസ്റ്റ് കെട്ടിടം പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകർ രംഗത്തെത്തി. എട്ട് ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ കിടക്കുന്നതിനും മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും സൗകര്യവുമില്ല. മാത്രല്ല ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ ആവശ്യത്തിന് വാഹനങ്ങളും നല്‍കിയിട്ടില്ല. പ്രതികളെ പിടികൂടിയാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതുവരെ സംരക്ഷിക്കുന്നതിനുപോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. അടച്ചുപൂട്ടിയ വാണിജ്യനികുതി ചെക്ക്പോസ്റ്റി​െൻറ സ്ഥാനത്തേക്ക് എക്സൈസ് ചെക്ക്പോസ്റ്റ് മാറ്റാന്‍ നടപടിയുണ്ടായാൽ പ്രശ്നപരിഹാരമാകും. എന്നാൽ, ജീവനക്കാരുടെ ദുരിതം എക്‌സൈസ് കമീഷണറെ നേരിട്ട് അറിയിച്ചിട്ടും ചെക്ക്പോസ്റ്റ് മാറ്റുന്നതിന് നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. ജി.എസ്.ടി നടപ്പാക്കിയതോടെയാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമെട്ടിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റി​െൻറ പ്രവര്‍ത്തനം നിർത്തിയത്. തിരുവിതാംകൂര്‍ മഹാരാജാവി​െൻറ കാലത്ത് നിര്‍മിച്ച കസ്റ്റംസ് ഹൗസ് കെട്ടിടത്തിലാണ് വാണിജ്യ നികുതി ചെക്ക്പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നത്. വാണിജ്യനികുതി ചെക്ക്പോസ്റ്റി​െൻറ പ്രവര്‍ത്തനം നിലച്ചതോടെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് എക്‌സൈസ് ചെക്ക്പോസ്റ്റിനായി വിട്ടുനൽകുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചതാണ്. എന്നാല്‍, പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴും ചെക്ക്പോസ്റ്റി​െൻറ പ്രവര്‍ത്തനം മാറ്റാൻ തയാറായിട്ടില്ല. വിനോദ സഞ്ചാര വികസനം കൊതിച്ച് കല്ലാർകുട്ടി മൂന്നാര്‍: കല്ലാർകുട്ടി അണക്കെട്ടില്‍ ൈഹഡല്‍ ടൂറിസം പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകൃതി മനോഹാരിത നിറഞ്ഞ് നില്‍ക്കുന്ന അടിമാലി--കുമളി ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടെ മാറും. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയിൽ ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വകുപ്പാണ്. ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹൈഡല്‍ ടൂറിസം വിഭാഗം ജില്ലയിലെ വിവിധ അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുണ്ടള എന്നിവടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ നേതൃത്വത്തില്‍ ബോട്ടിങ് നടത്തുന്നത്. ഇതില്‍ കുണ്ടളയിലും ആനയിറങ്കലിലും കയാക്കിങ്ങും കൊട്ടവഞ്ചിയുമടക്കം സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വരുമാനത്തിനൊപ്പം പ്രദേശത്തി​െൻറ വികസനത്തിനും ഇത് വഴിയൊരുക്കിയിട്ടുണ്ട്. ദിനേന ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് അടിമാലി-കുമളി ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന കല്ലാർകുട്ടി അണക്കെട്ട് വഴി കടന്നുപോകുന്നത്. റോഡിനോട് ചേർന്നുകിടക്കുന്ന പ്രദേശമായ കല്ലാർകുട്ടിയിൽ ബോട്ടിങ് ആരംഭിച്ചാല്‍ സഞ്ചാരികൾക്ക് വേഗം എത്തിപ്പെടാം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് വേണ്ട അടിസ്ഥാനസൗകര്യവും ഒരുക്കിയാല്‍ വലിയ ടൂറിസം മുന്നേറ്റത്തിന് വഴിയൊരുക്കും. നിലവില്‍ മറ്റുള്ള എല്ലാ ഹൈഡല്‍ ടൂറിസം സ​െൻററുകളും പ്രവര്‍ത്തിക്കുന്നത് മെയിന്‍ റോഡില്‍നിന്ന് കിലോമീറ്ററുകള്‍ അകലെയാണ്. ഫോേട്ടാ ക്യാപ്ഷൻ TDL3 കല്ലാർകുട്ടി അണക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.