ദേവികുളം താലൂക്ക്​ ഒാഫിസിലെത്താൻ ദുരിതം​; അടിമാലിയിൽ വേണം താലൂക്ക്​

അടിമാലി: ഹൈറേഞ്ചിലെ ഭൂരിഭാഗം പ്രദേശങ്ങളുടെയും സംഗമകേന്ദ്രമായ അടിമാലി കേന്ദ്രീകരിച്ച് പുതിയ താലൂക്കും ഡിവൈ.എസ്.പി ഓഫിസും അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകള്‍ വിഭജിച്ച് അടിമാലി താലൂക്ക് രൂപവത്കരിക്കണമെന്നാണ് ആവശ്യം. താലൂക്ക് ആസ്ഥാനങ്ങളായ ദേവികുളത്തും ഉടുമ്പന്‍ചോലയിലും എത്താന്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഇതുവഴി ഒഴിവാക്കാം. അടിമാലി പഞ്ചായത്തിലെ കുറത്തികുടി, കാഞ്ഞിരവേലി മുതലായ സ്ഥലങ്ങളിലുള്ളവര്‍ 50മുതല്‍ 80കിലോമീറ്റർ വരെ സഞ്ചരിച്ചാണ് വാഹനഗതാഗതം കുറവായ ദേവികുളത്ത് എത്തുന്നത്. ബൈസണ്‍വാലി പഞ്ചായത്തിലെ പോതമേട്, ഒറ്റമരം, ഇരുപതേക്കർ, എല്ലക്കല്‍ സ്ഥലവാസികള്‍ വളരെ ദൂരം സഞ്ചരിച്ചാണ് ഉടുമ്പന്‍ചോലയില്‍ എത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിമാലി ബ്ലോക്കിനുകീഴിലെ പഞ്ചായത്തുകളും രാജാക്കാട്, മാങ്കുളം പഞ്ചായത്തും ഉള്‍പ്പെടുത്തി അടിമാലി കേന്ദ്രമാക്കി താലൂക്ക് രൂപവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനവാസം കുറഞ്ഞതും വാഹനസൗകര്യങ്ങള്‍ ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് ദേവികുളം, ഉടുമ്പന്‍ചോല താലൂക്ക് ഒാഫിസുകൾ പ്രവര്‍ത്തിക്കുന്നത്. ഇത് ദുരിതം വര്‍ധിപ്പിക്കുന്നു. ജില്ലയില്‍ ക്രിമിനല്‍ കേസുകളും അല്ലാത്തതുമായ കേസുകളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, ശാന്തന്‍പാറ സ്റ്റേഷനുകളിലാണ്. അടിമാലി കേന്ദ്രീകരിച്ച് പുതിയ ഡിവൈ.എസ്.പി ഓഫിസ് തുറക്കുകയും മുരിക്കാശേരി സ്റ്റേഷന്‍ അടിമാലി ഡിവിഷനുകീഴില്‍ കൊണ്ടുവരുകയും ചെയ്താല്‍ പൊലീസി​െൻറ ഇടപെടല്‍ വേഗത്തിലാക്കാം. പൊലീസ് സ്റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്ക് കൈമാറിയതോടെ ഉണ്ടാകുന്ന പ്രതിസന്ധിയും ഇതുവഴി പരിഹരിക്കാനാകും. കഞ്ചാവ്, മദ്യമാഫിക്കെതിരെയും പൊലീസിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അധികൃതര്‍ തന്നെ പറയുന്നു. മണ്ണ്, മണല്‍ എന്നിവയുമായി പിടിയിലാകുന്ന വാഹനങ്ങളുടെയും തണ്ണീര്‍ത്തട നിയമത്തി​െൻറയും മേല്‍നോട്ടവും തഹസില്‍ദാര്‍ക്കാണ്. ഇത്തരം കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളിലാണ്. താലൂക്ക് ഒാഫിസ് തുടങ്ങിയാൽ ഇത്തരം പ്രശ്‌നങ്ങള്‍ക്കും വേഗം പരിഹാരം കണാം. റോഡ് ഗതാഗതയോഗ്യമാക്കണം വണ്ടിപ്പെരിയാർ: വാളാർഡി--ഓടമേട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫാക്ടറി ഭാഗം മുതൽ നാലു കിലോമിറ്റർ റോഡാണ് ടാർ ഇളകി കുണ്ടും കുഴിയുമായത്. വലിയ കുഴി രൂപപ്പെട്ടതിനാൽ ഓട്ടോ ഉൾപ്പെടെ ടാക്സി വാഹനങ്ങളും മറ്റും പ്രദേശത്തേക്ക് വരാത്ത അവസ്ഥയാണ്. ഇതിനാൽ രോഗികളുമായി രാത്രി ആശുപത്രിയിൽ പോകേണ്ടിവന്നാൽ ഏറെ ബുദ്ധിമുട്ടുന്നു. വാളാർഡി പുതുവേൽ, ഒമ്പത് ഷെഡ്, വാഗമറ്റം, വട്ടപ്പാറ, ഓടമേട് തുടങ്ങിയ പ്രദേശങ്ങളെ പെരിയാർ ടൗണുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. വാഹനങ്ങൾ കല്ലുനിറഞ്ഞ പാതയിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നതിനാൽ ടയറുകൾക്ക് തകരാർ സംഭവിക്കുന്നതും പതിവാണ്. വാളാർഡിയിൽനിന്ന് ഒമ്പതുഷെഡ്, വാഗമറ്റം, പുതുവൽ തുടങ്ങി സ്ഥലത്തേക്ക് ഓട്ടം പോകുന്ന ഡ്രൈവർമാർ അധികചാർജ് ഈടാക്കുന്നു. മാസങ്ങൾക്കുമുമ്പ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസ് പടിക്കൽ നാട്ടുകാർ ധർണ നടത്തിയെങ്കിലും നടപടിയുണ്ടായില്ല. റോഡ് നന്നാക്കിയാൽ വളാർഡി-ഓടമേട്--ആനവിലാസം വഴി ജില്ല ആസ്ഥാനത്തേക്ക് കുറഞ്ഞ സമയത്ത് എത്താൻ സാധിക്കും. റോഡ് പുനർനിർമാണം ഉടൻ ആരംഭിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് ആവശ്യം. പണിമുടക്ക് നാളെമുതൽ തൊടുപുഴ: സ്വകാര്യബസുകൾ ബുധനാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് സർവിസ് നിർത്തിവെക്കുന്നതായി ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾെപ്പടെ ബസ് ചാർജ് വർധിപ്പിക്കുക, പെട്രോൾ, ഡീസൽ എന്നിവ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, 140 കിലോമീറ്ററിന് മുകളിൽ സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.