റോഡ് കൈയേറി വനം വകുപ്പി​െൻറ മതില്‍ നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു

അടിമാലി: റോഡ് കൈയേറി വനം വകുപ്പി​െൻറ മതില്‍ നിര്‍മാണം. നിര്‍ദിഷ്ട മലയോര ഹൈവേയിലെ കല്ലാര്‍- -മാങ്കുളം റോഡില്‍ മുനിപാറ ബീറ്റ് ഫോറസ്റ്റ് ഓഫിസി​െൻറ മതിലാണ് റോഡ് കൈയേറി നിര്‍മിക്കുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻറി​െൻറ നേതൃത്വത്തിലെത്തിയ നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. 1980ല്‍ ഭൂമി പതിച്ചുനല്‍കിയപ്പോള്‍ റോഡിനായി മാറ്റിയിട്ട റവന്യൂ ഭൂമിയിലാണ് മതിൽ നിര്‍മാണമെന്ന് തടയാനെത്തിയവര്‍ പറഞ്ഞു. മേഖലയില്‍ ജനജീവിതം ദുരിതത്തിലാക്കി വനം വകുപ്പ് റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥര്‍ ജനങ്ങളില്‍ ഭീതിവിതക്കുകയും ചെയ്തതോടെയാണ് കൈയേറ്റം തടയാന്‍ നാട്ടുകാരിറങ്ങിയത്. മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി മാത്യു, ഇടതുമുന്നണി നേതാക്കളായ പ്രവീണ്‍ ജോസ്, പി.ഡി. ജോയി എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണം തടഞ്ഞത്. റോഡ് സര്‍വേ പ്രകാരമുള്ള പ്രസ്തുത പ്രദേശത്തെ ഭൂമി അടിയന്തരമായി അളന്നുതിരിക്കണമെന്നും ഇതിനുശേഷെമ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കാവൂ എന്ന് കാട്ടി മാങ്കുളം വില്ലേജ് ഒാഫിസർക്ക് പരാതി നല്‍കി. നിര്‍ദിഷ്ട മലയോര ഹൈവേയുടെ നിര്‍മാണത്തിന് 18 മീറ്റര്‍ വീതി വേണമെന്നിരിക്കെ മതിൽ പൂര്‍ത്തിയായാല്‍ 12 മീറ്റര്‍ പോലും വീതിയുണ്ടാകില്ലെന്നാണ് ആക്ഷേപം. നിലവില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസ് നിര്‍മിച്ചതുപോലും റോഡ് സര്‍വേയില്‍ ഉള്‍പ്പെട്ട ഭൂമിയിലാണെന്നാണ് ആരോപണം. 40വര്‍ഷമായി സഞ്ചരിച്ചിരുന്ന റോഡില്‍ കുട്ടമ്പുഴ റേഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കിടങ്ങ് കുഴിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.