സംരക്ഷണപ്രവർത്തനങ്ങളില്ല; തനത്​ കന്നുകാലി ഇനങ്ങൾ വംശനാശത്തിലേക്ക്​

പത്തനംതിട്ട: ധവളവിപ്ലവം ലക്ഷ്യമിട്ട് വിദേശയിനവുമായി സംയോജിപ്പിച്ച് സങ്കരയിനമായ 'സുനന്ദിനി'യുടെ പിറവിയോടെ അവഗണിക്കപ്പെട്ട തനത് നാടൻ കന്നുകാലി ജനുസുകൾ വംശനാശത്തിലേക്ക്. സംസ്ഥാനത്ത് ആകെ 14.6 ലക്ഷം കന്നുകാലികൾ ഉള്ളതിൽ 6400 എണ്ണം മാത്രമാണ് കർഷകരുടെ പക്കലുള്ള നാടൻ ഇനങ്ങളെന്നാണ് വിവരം. കഴിഞ്ഞ ഇതുപക്ഷ സർക്കാർ നാടൻ ഇനങ്ങളുടെ സംരക്ഷണത്തിനായി പദ്ധതികൾ പ്രഖ്യാപിെച്ചങ്കിലും ലക്ഷ്യംകണ്ടില്ല. സംസ്ഥാനത്തെ നാടൻ കന്നുകാലി ഇനങ്ങളുടെ സംഖ്യ പത്തുവർഷം കൊണ്ട് അഞ്ചിലൊന്നായി കുറഞ്ഞതുസംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലും വിശദീകരണം തേടിയിരുന്നു. സംസ്ഥാനത്തെ നാടൻ ഇനവും വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ഇനവുമായി സംയോജിപ്പിച്ചാണ് സ്വിസ് സർക്കാറി​െൻറ സഹകരണത്തോടെ സുനന്ദിനി എന്ന സങ്കരയിനം പിറന്നത്. ഇതോടെ നാടൻ ഇനം അവഗണിക്കപ്പെട്ടു. ഏത് നാടൻ ഇനത്തിൽനിന്നാണ് സുനന്ദിനി പിറന്നത് എന്നതുപോലും അറിയാതെപോയി. വെച്ചൂർ, ഹൈറേഞ്ച് കുള്ളൻ, കാസർകോട് കുള്ളൻ, വടകര പശുക്കൾ എന്നിവ മാത്രമാണ് ഇപ്പോൾ സംസ്ഥാനത്തിൻറ പട്ടികയിലുള്ളത്. ഇതിൽ വെച്ചൂരിനെ മാത്രമാണ് ജനുസായി അംഗീകരിച്ചിട്ടുള്ളത്. അതും മുമ്പ് വിവാദം ഉയർന്നതിനെത്തുുടർന്നും. സംസ്ഥാനത്തിൻറ തനത് ജനുസ് കണ്ടെത്തി സംരക്ഷിക്കണമെന്ന് 2008ലെ പ്രജനന നയത്തിൽ പറയുന്നതനുസരിച്ചാണ് അന്നത്തെ സർക്കാർ പദ്ധതി തയാറാക്കിയത്. സങ്കരയിനം, നാടൻ ഇനം എന്നിവയെ സമാന്തരമായി സംരക്ഷിക്കാനായിരുന്നു പദ്ധതി. വൻകിട െഡയറികൾക്ക് വിദേശയിനങ്ങൾ ഇറക്കുമതിചെയ്യാനും തടസ്സമുണ്ടായില്ല. ഇതിനുപുറമെ കുട്ടനാട് എരുമ, മലബാറി ആട്, അട്ടപ്പാടി ബ്ലാക്ക് ആട്, അങ്കമാലി പിഗ് എന്നിവയെ സംരക്ഷിക്കാനും പദ്ധതിയിട്ടു. നാടൻ പശുക്കളുടെ ഉയർന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ തീറ്റച്ചെലവ്, കുറഞ്ഞ ശരീര തൂക്കം എന്നിവ അനുകൂലമാക്കി കൂടുതൽ പാൽ കിട്ടുന്ന തരത്തിലേക്ക് വളർത്തിയെടുക്കാനായിരുന്നു ലക്ഷ്യം. ഇതിനായി തൃശൂർ പുത്തൂർ, കാസർകോട് ബദിയടുക്ക എന്നിവിടങ്ങളിൽ നാടൻ ഇനങ്ങൾക്ക് മാത്രമായി ഫാം തുടങ്ങി. പേക്ഷ, കർഷകരിലേക്ക് നാടൻ ഇനങ്ങൾ എത്തിക്കാനാകുന്നില്ല. ഇതേസമയം, ഇടുക്കിയിലെ പീരുമേട് താലൂക്കിൽ മാത്രം കണ്ടുവരുന്ന ഹൈറേഞ്ച് കുള്ളൻ അവശേഷിക്കുന്നുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. എം.ജെ.ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.