ഭൂമാഫിയകളുടെ സംരക്ഷകരായി കോടതികളിൽ സർക്കാർ അധഃപതിക്കരുത്- ^ഇൻഫാം

ഭൂമാഫിയകളുടെ സംരക്ഷകരായി കോടതികളിൽ സർക്കാർ അധഃപതിക്കരുത്- -ഇൻഫാം കോട്ടയം: പതിറ്റാണ്ടുകളായി സർക്കാർ ഭൂമി കൈവശം വെച്ചിരിക്കുന്ന വൻകിട തോട്ടമുടമകൾക്കെതിരെയുള്ള കേസ് ഹൈേകാടതി ഡിവിഷൻ െബഞ്ചിന് മുമ്പാകെ അന്തിമവാദത്തിനുവരുമ്പോൾ തെളിവുകളും രേഖകളും ഹാജരാക്കാതെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നത് രാജ്യേേദ്രാഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ ആരോപിച്ചു. മലയാളം പ്ലാേൻറഷൻസ് (യു.കെ.) ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ്. ഇവരുടെ കൈവശമുള്ളത് സർക്കാർ ഭൂമിയാണെങ്കിൽ ഭൂസംരക്ഷണനിയമപ്രകാരം ഏറ്റെടുക്കാമെന്ന് 2013 ഫെബ്രുവരി 28ന് ഹൈേകാടതി ഡിവിഷൻ െബഞ്ച് വിധിച്ചിരുന്നു. ഇതിനെതുടർന്ന് 2013 ഏപ്രിൽ 24ന് ഭൂമി ഏറ്റെടുക്കലിന് നിയമിതനായ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം 2014 ഡിസംബർ ഒന്നിന് പഠനങ്ങളുടെയും രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കി. ഈ ഉത്തരവിനെതിരെ വൻകിട തോട്ടമുടമകൾ ഫയൽചെയ്ത ഹരജികളിൽ 2015നവംബർ 25ന് സർക്കാർ നടപടികളെ സാധൂകരിച്ച് ഡിവിഷൻ െബഞ്ചിന് റഫർ ചെയ്തു. ഈ കേസുകൾ ചൊവ്വാഴ്ച ഹൈേകാടതി ഡിവിഷൻ െബഞ്ചിനുമുമ്പാകെ അന്തിമവാദത്തിനും പരിഗണനക്കും വരുമ്പോൾ ബന്ധപ്പെട്ട രേഖകളും തെളിവുകളും സമർപ്പിക്കാതെ അട്ടിമറിക്കാനുള്ള സാഹചര്യം സർക്കാർ അഭിഭാഷകർ സൃഷ്ടിക്കരുതെന്ന് അേദ്ദഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.