തിരുവല്ല: പുഷ്പഗിരി മെഡിക്കൽ സ്ഥാപനങ്ങളുടെ എക്സിക്യൂട്ടിവ് ഡയറക്ടറായി മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് നിയമിതനായി. 31ന് അദ്ദേഹം ചുമതലയേൽക്കും. റാന്നി (കളമ്പാല) കുര്യടാമണ്ണിൽ കുടുംബാംഗമാണ് അദ്ദേഹം. മെഡിക്കൽ കോളജ്, ഡെൻറൽ കോളജ്, ഫാർമസി കോളജ്, നഴ്സിങ് കോളജ്, അലക്സ് ഹെൽത്ത് സയൻസ് കോളജ്, റിസർച് സെൻറർ, മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങിയവയുടെ എക്സിക്യൂട്ടിവ് യറക്ടർ കം കംേട്രാളർ ആയാണ് അദ്ദേഹം ചാർജെടുക്കുന്നത്. ഫാ. ജോസ് കല്ലുമാലിക്കലാണ് പുതിയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.