മുട്ടം സബ് സ്​റ്റേഷൻ നിർമാണം പൂർത്തിയായി; മാർച്ച് രണ്ടാം വാരത്തോടെ ഉദ്ഘാടനം

മുട്ടം: മുട്ടത്തിന് അനുവദിച്ച 110 കെ.വി വൈദ്യുതി സബ് സ്റ്റേഷൻ നിർമാണം പൂർത്തിയായി. ട്രാൻസ്ഫോർമറും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുകയും ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. മാർച്ച് രണ്ടാം വാരത്തോടെ ഉദ്ഘാടനം ഉണ്ടായേക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ പറയുന്നു. മുട്ടം-മൂലമറ്റം റൂട്ടിൽ മുട്ടം വില്ലേജ് ഓഫിസിന് സമീപത്തെ ഒരേക്കർ സ്ഥലത്താണ് നിർമാണം നടക്കുന്നത്. എം.വി.ഐ.പിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം റവന്യൂ വകുപ്പി​െൻറ മേൽനോട്ടത്തിൽ ഏറ്റെടുത്ത് വൈദ്യുതി വകുപ്പിന് കൈമാറുകയായിരുന്നു. സംസ്ഥാന സർക്കാർ സബ് സ്റ്റേഷൻ നിർമാണത്തിന് അഞ്ചരകോടി അനുവദിച്ചിരുന്നു. മലങ്കര ഡാമിലെ ജലസംഭരണിയുമായി ബന്ധപ്പെട്ട് ഈ സ്ഥലത്ത് വെള്ളം കയറും എന്നതിനാൽ ഏകദേശം രണ്ട് മീറ്ററോളം ഉയരത്തിൽ റോഡ് ലെവലിൽ മക്കിട്ടുയർത്തിയാണ് സബ് സ്റ്റേഷൻ നിർമാണം തുടങ്ങിയത്. സബ് സ്റ്റേഷ​െൻറ സമീപത്തൂടെ കടന്നുപോകുന്ന ടവർ ലൈനിൽനിന്നാണ് ഇവിടേക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നത്. ഇതുമൂലം വിദൂരസ്ഥലങ്ങളിൽനിന്ന് വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതി​െൻറ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും സാധിച്ചു. ജില്ല കോടതി, എൻജിനീയറിങ് കോളജ്, പോളിടെക്‌നിക് തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-സ്വകാര്യ മേഖലകളിലെ നിരവധി ഹോസ്റ്റലുകൾ, വ്യവസായവകുപ്പി​െൻറ കീഴിലുള്ള വ്യവസായ പ്ലോട്ട്, വിവിധ ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, പണി പൂർത്തിയായി വരുന്ന ജില്ല ജയിൽ തുടങ്ങി അനേകം സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മുട്ടത്ത് തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി പ്രശ്‌നങ്ങൾക്ക് സബ് സ്റ്റേഷ​െൻറ വരവോടെ ശാശ്വത പരിഹാരമാകും. റബർ തോട്ടങ്ങളാൽ ചുറ്റപ്പെട്ട മുട്ടം പ്രദേശത്ത് ലൈനുകളിൽ മരച്ചില്ലകൾ തട്ടി വൈദ്യുതി തടസ്സം പതിവാണ്. മഴക്കാലത്ത് വൈദ്യുതി ദിവസങ്ങളോളം ഇവിടെ മുടങ്ങുന്നുണ്ട്. 15 കിലോമീറ്റർ അകലെ നിന്നുവേണം ഇവിടുത്തെ തകരാറുകൾ പരിഹരിക്കുന്നതിന് ജീവനക്കാർ എത്തേണ്ടത്. രാത്രിയിൽ തകരാർ ഉണ്ടായാൽ മൂലമറ്റത്തുനിന്നാണ് മുട്ടം ഉൾെപ്പടെയുള്ള പ്രദേശങ്ങളിൽ ലൈൻമാൻ ഉൾപ്പെടെയുള്ള ജീവനക്കാരെത്തുന്നത്. മുട്ടത്ത് സെക്ഷൻ ഒാഫിസും സബ് സ്റ്റേഷനും ആരംഭിച്ചാലേ ഇതിന് ശാശ്വത പരിഹാരമാകൂ. കസ്തൂരിരംഗൻ കരട് വിജ്ഞാപനം: എതിര്‍ത്തവര്‍ മാപ്പ് പറയണം -കോൺഗ്രസ് ഇടുക്കി: കരട് വിജ്ഞാപനത്തില്‍നിന്ന് ഒഴിവാക്കിയ ജനവാസ മേഖലകളില്‍ ഇ.എസ്‌.എ നിയന്ത്രണം നിലനില്‍ക്കില്ലെന്ന്‌ ഹൈകോടതി വ്യക്തമാക്കിയിരിക്കെ കരട് വിജ്ഞാപനത്തിന്‌ പ്രാബല്യമില്ലെന്ന് നിലപാടെടുത്തവര്‍ മാപ്പുപറയണമെന്ന്‌ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ. ഇടതുസര്‍ക്കാറിന്‌ ഇക്കാര്യത്തില്‍ ആത്മാർഥതയുണ്ടെങ്കിൽ മുമ്പ്‌ ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലവും അപ്പീലും പിന്‍വലിക്കണം. 2013 നവംബര്‍ 13ലെ വിജ്ഞാപനപ്രകാരം അതീവ പരിസ്ഥിതി ദുർബലമേഖല (ഇ.എസ്‌.എ) നിയന്ത്രണങ്ങള്‍ കേരളത്തിലെ 123 വില്ലേജുകളിലും ഇപ്പോഴും നിലനില്‍ക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയും സംസ്ഥാന സര്‍ക്കാറും കോടതിയെ സമീപിച്ചത്. ഈ വാദമാണ്‌ ഹൈകോടതി തള്ളിയത്‌. വെള്ളത്തൂവല്‍, പള്ളിവാസൽ, ചിന്നക്കനാല്‍ തുടങ്ങി എട്ടോളം വില്ലേജുകളില്‍ അപ്രഖ്യാപിത നിയന്ത്രണമാണ് അടിച്ചേൽപിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ജോയിസ്‌ ജോര്‍ജ്‌ എം.പി തികഞ്ഞ അലംഭാവമാണ്‌ പുലര്‍ത്തുന്നത്‌. ആശങ്ക ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ കര്‍ഷകരെ ഇപ്പോള്‍ വിസ്‌മരിക്കുകയാണ്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ നിലപാടി​െൻറ മറവില്‍ ദ്രോഹിക്കുന്ന വനം-റവന്യൂ വകുപ്പുകള്‍ക്കെതിരെ ഇടുക്കിയിലെ ജനങ്ങളെ ഒന്നിച്ചണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ സബ്‌ രജിസ്‌ട്രാര്‍ ഓഫിസുകളില്‍ പ്രതിവര്‍ഷം ശരാശരി 800 കോടിയുടെ വസ്‌തു ഇടപാടുകള്‍ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ 10 ശതമാനംപോലും നടക്കുന്നില്ലെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ ചൂണ്ടിക്കാട്ടി. നോക്കുകൂലി: ചുമട്ടുതൊഴിലാളികൾ സ്വകാര്യ റോഡ് നിർമാണം തടഞ്ഞതായി പരാതി കട്ടപ്പന: കൊല്ലംകുടി ജങ്ഷനിൽനിന്ന് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള റോഡ് നിർമിക്കുന്നതിന് തറ ഓടുകൾ ടിപ്പറിൽ കൊണ്ടിറക്കിയതിന് ലോഡിങ് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് പണി തടസ്സപ്പെടുത്തി. റോഡിൽ തറ ഓടുകൾ പതിക്കുന്നതിനായി ടിപ്പറിലാണ് ഓടുകൾ കൊണ്ടുവന്നിറക്കിയത്. ടിപ്പറിൽ ഇറക്കിയ ഓടിന് ഒരു ടണ്ണിന് 350 രൂപ നിരക്കിൽ വേണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. ഇത് നൽകാൻ തയാറാകാതെ വന്നതോടെ പണി തടസ്സപ്പെടുത്തുകയായിരുന്നു. 125 തറ ഓടാണ് ഒരു ടൺ. ഇതിനാണ് 350 രൂപ നൽകേണ്ടത്. ടിപ്പറിൽ കൊണ്ടിറക്കിയത് 7000 തറ ഓടുകളാണ്. ഇറക്കുന്ന തറ ഓടിന് 20,000 രൂപയോളം നോക്കുകൂലി നൽകേണ്ടിവരും. തറയോടുമായി വന്ന അഞ്ചാനിക്കൽ കൺസ്ട്രക്ഷൻ കമ്പനി ഉടമ കട്ടപ്പന പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.