പുതുക്കിയ ബസ്​ ചാർജ്​ നാളെമുതൽ

കോട്ടയം: പുതുക്കിയ ബസ് ചാർജ് വ്യാഴാഴ്ച മുതൽ നിലവിൽ വരും. ഇതോടെ സംസ്ഥാനത്ത് മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ടാകും. ഒാര്‍ഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ് എന്നിവയിലെ യാത്രക്കാർ മിനിമം ദൂരത്തിന് ഇനി എട്ടുരൂപ നൽകണം. ഇൗ ബസുകളിൽ നിലവിൽ ഒമ്പത് രൂപ നൽകി യാത്രചെയ്തവർ അടുത്തദിവസം മുതൽ പത്തുരൂപ നൽകണം. പത്തുരൂപ 12 ആയാണ് ഉയരുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ മിനിമം നിരക്ക് പത്തു രൂപയിൽനിന്ന് പതിനൊന്നായും സൂപ്പര്‍ ഫാസ്റ്റിൽ 13രൂപ‍ 15ആയും ഉയരും. സൂപ്പര്‍ എക്സ്പ്രസില്‍ രണ്ടു രൂപയുെടയും(22 രൂപ) ഹൈടെക് എ.സി ബസുകളില്‍ നാലു രൂപയുടെയും (44) വര്‍ധന വരുത്തിയിട്ടുണ്ട്. സൂപ്പർ ഡീലക്സിൽ മിനിമം ചാർജ് 28ൽ നിന്ന് 30 ആയാണ് ഉയരുന്നത്. വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് നാല്‍പതിൽനിന്ന് 45 രൂപയാകും. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ലെങ്കിലും രണ്ടുരൂപ മുതല്‍ മുകളിലോട്ട് വര്‍ധിക്കുന്ന സ്ലാബുകളില്‍ കൂടുന്ന തുകയുടെ 25 ശതമാനം കൂടി ഈടാക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2014ലാണ് അവസാനമായി സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധിക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിക്ക് ദിനം പ്രതി 23ലക്ഷം രൂപ അധികവരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇന്ധന വിലവർധന ചൂണ്ടിക്കാട്ടി ബസുടമകൾ നിരക്കു വർധിപ്പിക്കണമെന്ന് നിരന്തരം സർക്കാറിനോട് ആവശ്യപ്പെട്ടുവരുകയായിരുന്നു. ഇതിനെതുടർന്ന് സർക്കാർ ബസ് ചാർജ് വർധന പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിച്ചാണ ് നിരക്ക് കൂട്ടിയത്. ഇത് അംഗീകരിക്കാതെ വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും സ്വകാര്യബസുടമകൾ പണിമുടക്ക് നടത്തിയെങ്കിലും സർക്കാർ കടുത്ത നിലപാട് പ്രഖ്യാപിച്ചതോടെ ഇവർ സമരത്തിൽനിന്ന് പിന്മാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.