ഒന്നര വർഷത്തിനിടെ എക്സൈസ് രജിസ്​റ്റർ ചെയ്തത് 1,67,304കേസുകള്‍

കൊച്ചി: ഒന്നര വർഷത്തിനിടെ കേരളത്തിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 1,67,304 കേസുകൾ‍. 2016 ജൂൺ മുതൽ 2018 ജനുവരി വരെയുള്ള റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കുകളാണിത്. ഈ കാലയളവില്‍ 2,33,645 റെയ്ഡുകളും സംഘടിപ്പിച്ചെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 39,022 അബ്കാരി കേസുകളും 8,508 എസ്.ഡി.പി.എസ് കേസുകളും പുകയില ഉൽപന്നങ്ങളുടെ അനധികൃത വില്‍പന, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് 1,19,774 കേസുകളുമാണ് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസില്‍ 34,922 പേരെയും എന്‍.ഡി.പി.എസ് കേസില്‍ 8,946 പേരെയും അറസ്റ്റ് ചെയ്തു. 9,525 ലിറ്റർ സ്പിരിറ്റ്, 6,838 ലിറ്റർ ചാരായം, 2,534 ലിറ്റർ വ്യാജമദ്യം, 60,981 ലിറ്റർ ഐ.എം.എഫ്.എൽ, 17,974 ലിറ്റർ അനധികൃത ഇതരസംസ്ഥാന മദ്യം, 26,988 ലിറ്റർ അനധികൃത കള്ള്, 9,567 ലിറ്റർ ബിയർ, 30,829 ലിറ്റർ അരിഷ്ടം, 3,43,829 ലിറ്റർ കോട എന്നിവ പിടികൂടി. 2014 കിലോഗ്രാം കഞ്ചാവ് പിടിച്ചപ്പോൾ 2,537 കഞ്ചാവ് ചെടികൾ കണ്ടെത്തി. പുതുതലമുറ ലഹരി മരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകളും ഞെട്ടിക്കുന്നതാണ്. ഹഷിഷ് ഓയില്‍ 12.80 കിലോഗ്രാം, ഹെറോയിന്‍ 518 ഗ്രാം, ബ്രൗണ്‍ ഷുഗര്‍ 300 ഗ്രാം, എം.ഡി.എം.എ. 108 ഗ്രാം എല്‍.എസ്.ഡി. 3.213 ഗ്രാം, കൊക്കെയ്ന്‍ 11ഗ്രാം, ചരസ്സ് 450 ഗ്രാം, ഒപ്പിയം 4818 ഗ്രാം, മാജിക് മഷ്‌റൂം 79 ഗ്രാം ആംപ്യൂള്‍ 143 എണ്ണം, ടാബ്ലറ്റ് 38,295 എണ്ണം എന്നിങ്ങനെ പിടിച്ചെടുത്തു. 9,83,000 കിലോഗ്രാം പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയും. 1.5 കോടി പിഴ ഈടാക്കുകയും ചെയ്തു. ഇതുകൂടാതെ എക്‌സൈസ് വകുപ്പ് 95.372 കിലോഗ്രാം സ്വര്‍ണവും 246.768 കിലോഗ്രാം വെള്ളിയും 118കാരറ്റ് ഡയമണ്ടും, 13 കോടിയുടെ കുഴല്‍പ്പണവും പിടിച്ചെടുത്തതായി കമീഷണർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.