* തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ ജില്ലയിൽ തമ്പടിക്കുന്നു തൊടുപുഴ: നിയമങ്ങൾ കാറ്റിൽ പറത്തി ജില്ലയിൽ കുഴൽ കിണർ നിർമാണം. 12 പേർക്ക് മാത്രം കുഴൽ കിണർ നിർമിക്കാൻ അനുമതിയുള്ളപ്പോൾ നൂറുകണക്കിന് അനധികൃത വാഹനങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. ജില്ലയിൽത്തന്നെ 50ഒാളം അനധികൃത കുഴൽ കിണർ നിർമാണക്കാർ ഉണ്ടെന്നാണ് വിവരം. ഇതുകൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ ജില്ലയിലെത്തുന്നുണ്ട്. ലൈസൻസ് ഉള്ളവരെ മറികടന്ന് നടക്കുന്ന കുഴൽ കിണർ നിർമാണത്തിന് പിന്നിൽ വലിയ ലോബികൾതന്നെ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 1,500 കുഴൽ കിണറുകൾ മാത്രമാണ് ജില്ല ഭരണകൂടത്തിെൻറ അനുമതിയോടെ കുഴിച്ചിട്ടുള്ളത്. എന്നാൽ, ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നൂറിലധികം കുഴൽ കിണറാണ് ഉള്ളത്. തമിഴ്നാട്ടിൽനിന്ന് കുത്തക കിണർ നിർമാതാക്കൾ എല്ലാ വർഷവും എത്തി ഹൈറേഞ്ച് മേഖലകളിൽ തമ്പടിക്കുകയാണ് പതിവ്. വേനലിനുമുമ്പേ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതാണ് ജനങ്ങൾ കുഴൽ കിണറുകളെ ആശ്രയിക്കുന്നതിന് കാരണം. 30,000 മുതൽ 50,000 രൂപ വരെ ചെലവഴിച്ചാണ് കുഴൽകിണർ നിർമാണം. ചിലയിടങ്ങളിൽ വ്യക്തികൾ സ്വന്തം നിലയിൽ ചെയ്യുമ്പോൾ മറ്റിടങ്ങളിൽ ഒന്നിലധികം കുടുംബങ്ങൾ സംയുക്തമായും കിണർ നിർമിക്കുന്നു. തമിഴ്നാട്ടിൽനിന്ന് ഉൾപ്പെടെ പത്തോളം കുഴൽ കിണർ നിർമാണ സംഘങ്ങളാണ് മേഖലയിൽ എത്തിയിട്ടുള്ളത്. ഭൂമി നിരപ്പിൽനിന്ന് 250 -300 അടിയാണ് കുഴൽ കിണറുകളുടെ താഴ്ച. നിയമപ്രകാരമുള്ളതിനേക്കാൾ കൂടുതലാണ് പലയിടത്തും ആഴം. വ്യാപകമായി കുഴൽ കിണർ നിർമിക്കുന്നത് പ്രദേശത്ത് നിലവിലുള്ള കുടിവെള്ളവും ഇല്ലാതാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. നെടുങ്കണ്ടം അടക്കമുള്ള താലൂക്കുകളിൽ വരൾച്ച സാധ്യത നിലനിൽക്കുന്നതായി ഭൂഗർഭ ജല വകുപ്പ് ജനുവരിയിൽ നടത്തിയ പഠനത്തിലുണ്ട്. കുഴൽ കിണർ നിർമാണത്തിന് ജിയോളജി വകുപ്പിെൻറ അനുമതി വേണമെന്നിരിേക്ക, ഇതൊന്നും നോക്കാതെയാണ് വ്യാപക നിർമാണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. രാത്രിയിലാണ് നിർമാണം ഏറെയും. സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തിൽ നിസ്സംഗത പുലർത്തുകയാണ്. ജില്ലയിൽ ഭൂഗർഭ ജലനിരപ്പ് ഗണ്യമായി താഴുന്നതായി കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഭൂഗർഭ ജല ബോർഡ് നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം വേനൽ കനത്തതിനെ തുടർന്ന് കുഴൽ കിണർ നിർമാണത്തിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തേക്കടിയിൽ തെരുവുനായ് ശല്യം രൂക്ഷം; നടപടിയില്ലാതെ വനം വകുപ്പ് കുമളി: രാജ്യത്തിെൻറ അഭിമാനമായ കടുവ സങ്കേതത്തിലെ ജീവികളെ തെരുവുനായ്ക്കൾ കൊന്നിട്ടും നടപടി സ്വീകരിക്കാനാകാതെ വനംവകുപ്പ്. തെരുവുനായ്ക്കളെ കൊന്നാലുണ്ടാകുന്ന പൊല്ലാപ്പാണ് വനപാലകരെ കുഴക്കുന്നത്. കുമളി ടൗണിലും റോസാപ്പൂക്കണ്ടം, ലബ്ബക്കണ്ടം പ്രദേശങ്ങളിലും ചുറ്റിത്തിരിയുന്ന വളർത്തുനായ്ക്കളും തെരുവുനായ്ക്കളുമാണ് വനത്തിനുള്ളിലെത്തി ജീവികളെ കൊന്നൊടുക്കുന്നത്. മ്ലാവുകൾ, വനമേഖലയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന കൂരമാൻ, മുയൽ, കേഴ, പന്നി എന്നിങ്ങനെ നിരവധി ജീവികളെയാണ് കൂട്ടമായെത്തുന്ന നായ്ക്കൾ കൊന്നൊടുക്കി ഭക്ഷിക്കുന്നത്. തേക്കടി ആനവാച്ചാലിൽനിന്ന് കാടു വഴി എത്തുന്ന തെരുവുനായ്ക്കൾ ബോട്ട്ലാൻഡിങ്ങിലൂടെ ലേക് പാലസ് പരിസരത്തുവരെ എത്തുന്നു. മിക്ക ദിവസവും മ്ലാവുകളെ പിടികൂടുന്ന നായ്ക്കൾ മറ്റ് ജീവികളെ കടിച്ച് പരിക്കേൽപിക്കുന്നതും പതിവായിട്ടുണ്ട്. കാട്ടിനുള്ളിൽ തെരുവുനായ് ശല്യം വർധിച്ചതോടെ വന്യജീവീകൾ തടാക തീരത്ത് എത്താതായത് വിനോദ സഞ്ചാരികളെ നിരാശരാക്കുന്നു. നായ്ക്കളുടെ ആക്രമണത്തിൽനിന്ന് രക്ഷതേടി വനത്തിലെ ജീവികൾ ഉൾക്കാട്ടിലേക്ക് നീങ്ങുന്നതാണ് തടാകതീരം വിജനമാക്കുന്നത്. ബോട്ട് സവാരിെക്കത്തുന്ന വിനോദ സഞ്ചാരികൾ പലപ്പോഴും തടാക തീരത്തെ തെരുവുനായ് കൂട്ടങ്ങളെയും നാട്ടുകാരുടെ വളർത്തുമൃഗങ്ങളെയും കണ്ടാണ് മടങ്ങുന്നത്. തെരുവുനായ് ശല്യം പരിഹരിക്കാൻ വനംവകുപ്പ് തയാറായിെല്ലങ്കിൽ ജീവികളിൽ പേവിഷബാധ ഉൾെപ്പടെ രോഗം പടരാനും സാധ്യതയേറെയാണ്. തെരുവുനായ് ശല്യം വർധിക്കുമ്പോഴും വനപാലകർ തുടരുന്ന നിസ്സംഗത ജീവികളുടെ മരണത്തിനും വന്യജീവി സങ്കേതത്തിെൻറ നാശത്തിലേക്കുമാണ് വഴിയൊരുക്കുകയെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.