ന്യൂമാൻ കോളജിൽ ദേശീയ സെമിനാറിന്​ ഇന്ന്​ തുടക്കം

തൊടുപുഴ: ന്യൂമാൻ കോളജിലെ ഇംഗ്ലീഷ് വിഭാഗത്തി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് 'പാഠഭേദങ്ങളുടെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രവും' വിഷയത്തിൽ നടത്തുന്ന ദ്വിദിന ദേശീയ സെമിനാർ ബുധനാഴ്ച തുടങ്ങും. കോതമംഗലം രൂപത വികാരി ജനറാൾ മോൺ.ജോർജ് ഒലിയപ്പുറം അധ്യക്ഷനാകുന്ന ചടങ്ങിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം പ്രഫ. ഡോ. എം.വി. നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ചങ്ങനാശ്ശേരി എസ്.ബി കോളജിലെ പ്രഫ. ജോസി ജോസഫ്, രണ്ടാം ദിനം ആലുവ യു.സി കോളജിലെ ഷെറി ജേക്കബ് എന്നിവർ പ്രധാന പ്രബന്ധങ്ങൾ അവതരിപ്പിക്കും. രണ്ടാം ദിനം കലാമണ്ഡലം ആർദ്ര ഇയ്യാനിയുടെ നേതൃത്വത്തിൽ നൃത്താവതരണം ഉണ്ടായിരിക്കും. ആതിര ബാബു, ആതിര മാധുരി, അക്ഷയ മോഹൻ, അപർണദേവി എന്നിവർ പെങ്കടുക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മദ്രാസ് ഐ.ഐ.ടിയിലെ വിസിറ്റിങ് പ്രഫ. ഡോ. സദാനന്ദ് മേനോൻ മുഖ്യാതിഥിയാകും. ഇന്ത്യയിലെ വിവിധ കലാലയങ്ങളിൽനിന്നായി 60ഓളം അധ്യാപകരും ഗവേഷണ വിദ്യാർഥികളും പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് കോഒാഡിനേറ്റർ പ്രഫ. അനു ജോയി ചെമ്പരത്തി അറിയിച്ചു. പൈതൃക സംരക്ഷണം കാലഘട്ടത്തി​െൻറ ആവശ്യം -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുതോണി: ജില്ലയുടെ മഹത്തായ ചരിത്ര പൈതൃകം സംരക്ഷിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരള പുരാവസ്തു വകുപ്പും മുരിക്കാശ്ശേരി പാവനാത്മ കോളജ് ചരിത്ര വിഭാഗവും സംയുക്തമായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് സമാഹരിച്ച പുരാവസ്തുക്കൾ സ്വീകരിക്കുന്നതിനായി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ഏറ്റുവാങ്ങൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി കിടക്കുന്ന ചരിത്ര ശേഷിപ്പുകളെയും മുൻ തലമുറ ഉപയോഗിച്ചിരുന്ന ഗാർഹിക, കാർഷിക ഉപകരണങ്ങളെയും സമാഹരിക്കുന്നതിനുമായി പുരാവസ്തു വകുപ്പും പാവനാത്മ കോളജിലെ ചരിത്ര വിദ്യാർഥികളും സംയുക്തമായി ബഹുജന പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ശേഖരിച്ച പുരാവസ്തുക്കളെ ഇടുക്കി പൈതൃക മ്യൂസിയത്തിലേക്ക് കൈമാറി. പൈതൃക മ്യൂസിയത്തിലേക്ക് പുരാവസ്തുക്കൾ സംഭാവന ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ല പഞ്ചായത്തംഗം നോബിൾ ജോസഫ് അധ്യക്ഷത വഹിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ. െറജികുമാർ, കാലടി സർവകലാശാല മുൻ രജിസ്ട്രാർ പ്രഫ. എസ്. ശിവദാസൻ, പുരാവസ്തു വകുപ്പ് അംഗം ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ സുനിത സജീവ്, പഞ്ചായത്ത് അംഗം അജീഷ് നെല്ലിപ്പുഴക്കുന്നേൽ, കോളജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ, ബർസാർ ഡോ. ജയിംസ് പുന്നപ്ലാക്കൽ, േപ്രാജക്ട് കൺവീനർ ഡോ. ജോബി ജോൺ പൂവത്തിങ്കൽ, േപ്രാജക്ട് കോഓഡിനേറ്റർ ഡോ. കെ.കെ. സുനീഷ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്രമന്ത്രിക്ക്‌ ഡി.സി.സി പ്രസിഡൻറി​െൻറ കത്ത് തൊടുപുഴ: മിനിമം ബാലന്‍സ്‌ ഇല്ലാത്തതി​െൻറ പേരില്‍ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന പൊതുമേഖല ബാങ്കുകള്‍ നടത്തുന്ന കൊള്ള അവസാനിപ്പിക്കണമെന്ന്‌ കേന്ദ്ര ധനമന്ത്രിക്കയച്ച കത്തില്‍ ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു. 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ 2330 കോടി രൂപയാണ്‌ ബാങ്കുകള്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ പൊതുജനങ്ങളില്‍നിന്ന്‌ പിഴയായി ഈടാക്കിയത്‌. എസ്‌.ബി.ഐ മാത്രം 1771 കോടി രൂപ പിഴ ഈടാക്കി. സാധാരണക്കാരും പാവപ്പെട്ടവരും കര്‍ഷകരും വിദ്യാര്‍ഥികളുമാണ്‌ ഈ ക്രൂരതക്ക്‌ ഏറ്റവുമധികം ഇരയാവുന്നത്‌. സാമ്പത്തിക സൗകര്യമുള്ളവര്‍ക്ക്‌ മിനിമം ബാലന്‍സ്‌ എപ്പോഴുമുണ്ടാകും. എന്നാല്‍, മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ നിരവധി തവണ മിനിമം ബാലന്‍സില്ലാതെ വരാറുണ്ട്‌. സീറോ ബാലന്‍സ്‌ അക്കൗണ്ട്‌ അവതരിപ്പിച്ച ഗവണ്‍മ​െൻറ് തന്നെ ഇത്തരത്തില്‍ ജനങ്ങളെ ദ്രോഹിക്കുന്നത്‌ ക്രൂരമാണെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.