പീരുമേട്: ബസ് ചാർജ് വർധന അടുത്ത ദിവസം നടപ്പാകുന്നതോടെ മലനാടിനെ കാത്തിരിക്കുന്നത് കഴുത്തറുപ്പൻ ചൂഷണം. ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളിൽ നൽകുന്ന നിരക്കാകും വർധനക്കുശേഷം ഓർഡിനറികളിൽ നൽകേണ്ടി വരുക. ഓർഡിനറിക്ക് കിലോമീറ്ററിന് 64 പൈസയും ഫാസ്റ്റിന് 68 പൈസയുമാണ് നിലവിലെ കൂലി. ഓർഡിനറിക്ക് 70 പൈസയായി ഉയരുന്നു. ഇതോടൊപ്പം ഗാട്ട് റോഡിെൻറ പരിഗണയിൽ 25 ശതമാനം അധികം കൂലിയും ഇടുക്കി ജില്ലയിൽ വാങ്ങുന്നു. സ്വകാര്യ ബസുകളിൽ ഈ കൂലി വാങ്ങുമ്പോൾ കെ.എസ്.ആർ.ടി.സിയിൽ 15 രൂപക്ക് മുകളിൽ ഒരു രൂപയും 26ന് മുകളിൽ രണ്ടു രൂപയും സെസ് ഇനത്തിൽ അധികമായും നൽകേണ്ടി വരുന്നു. കൂലി വർധനക്കുശേഷം സെസ് നൽകേണ്ട തുകയുടെ പരിധി 15 രൂപയിൽനിന്ന് ഉയർത്തിയില്ലെങ്കിൽ 20 കിലോമീറ്ററിലധികം യാത്ര ചെയ്യുമ്പോൾ രണ്ട് രൂപ സെസ് നൽകേണ്ടി വരും. ലോ റേഞ്ചിൽ മിനിമം കൂലിക്ക് ഏഴ് കിലോമീറ്ററോളം യാത്ര ചെയ്യാൻ സാധിക്കുമ്പോൾ ഹൈറേഞ്ചിൽ അഞ്ച് കി.മീ. മാത്രമാണ് സാധിക്കുന്നത്. ഫെയർ സ്റ്റേജിലെ അപാകത മൂലം മിക്ക റൂട്ടുകളിലും നാല് കി.മീ. മാത്രമാണ് മിനിമം കൂലിയിൽ സഞ്ചരിക്കാൻ സാധിക്കുന്നത്. ഗാട്ട് റോഡ് പരിഗണനയിൽ 25 ശതമാനം കൂലി ഈടാക്കുന്നതിനാൽ ഫെയർ സ്റ്റേജുകളുടെ എണ്ണം ഹൈറേഞ്ചിൽ കൂടുതലാണ്. ചാർജ് വർധന നടപ്പാക്കുമ്പോൾ ഓർഡിനറി ബസുകളിൽ 100 കിലോമീറ്ററിന് ഒമ്പതു രൂപ വർധിക്കും. അതേസമയം, വർധന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കെ.എസ്.ആർ.ടി.സിക്ക് ഗുണം ചെയ്യില്ല. ഇവിടെ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കൂട്ടായ്മയായ 'മൈ ബസ് 'എന്ന സംഘടനയിൽ അംഗമായ ഉടമകളുടെ ബസുകളിൽ പ്രീപെയ്ഡ് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് നിരക്കിെൻറ 20 ശതമാനം കുറവ് ലഭിക്കും. ഇക്കാരണത്താൽ സ്ഥിരം യാത്രക്കാർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കോട്ടയം ജില്ലയിൽനിന്ന് കുമളി, കട്ടപ്പന, നെടുങ്കണ്ടം മേഖലകളിലേക്ക് 49 ബസും കോട്ടയം, ചങ്ങനാശ്ശേരി മേഖലകളിൽനിന്ന് മുണ്ടക്കയം മേഖലകളിലേക്ക് 76ഉം അടക്കം മൂന്ന് ജില്ലകളിലായി 170 ബസുകളാണ് പ്രീപെയ്ഡ് കാർഡ് സംവിധാനത്തോടെ സർവിസ് നടത്തുന്നത്. സ്ഥിരം യാത്രക്കാരും ദീർഘദൂര യാത്രക്കാരും കെ.എസ്.ആർ.ടി.സി യാത്ര ഉപേക്ഷിച്ച് പ്രീപെയ്ഡ് കാർഡ് ബസുകളിലേക്ക് മടങ്ങി. ചാർജ് വർധന മുന്നിൽകണ്ട് കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നടത്തിയ കാർഡ് വിതരണത്തിൽ 380 കാർഡുകൾ വിറ്റു. മിനിമം കൂലി എട്ട് രൂപയാക്കുന്നതും ഹൈറേഞ്ചിൽ ബസ് ഉടമകൾക്ക് വൻ ലാഭമാണ്. ഗാട്ട് റോഡ് പരിധിയിൽ അധികകൂലി ഈടാക്കാൻ വേണ്ടി ഫെയർ സ്റ്റേജുകളുടെ എണ്ണം ഇടുക്കിയിൽ കൂടുതലാണ്. ഫെയർ സ്റ്റേജുകൾ തമ്മിലെ അകലം വെറും രണ്ടര കി.മീ. മാത്രം. കോട്ടയം--കുമളി റൂട്ടിലെ 110 കി.മീ. ദൂരത്തിൽ 51 ഫെയർ സ്റ്റേജുണ്ട്. സ്റ്റേജ് നിർണയത്തിലെ അപാകതമൂലം ഒരു കിലോമീറ്ററിലും ഒന്നര കിലോമീറ്ററിലും സ്റ്റേജുകളുണ്ടെന്നതാണ് കുഴപ്പം. കോട്ടയം--കുമളി റൂട്ടിലെ ഫെയർ സ്റ്റേജിലെ അപാകത പരിഹരിച്ചാൽ 10 സ്റ്റേജാകും. നിലവിലെ കൂലിയിൽനിന്ന് ഏഴ് രൂപയോളം കുറയുകയും ചെയ്യും. ചാർജ് വർധന നടപ്പാകുന്നതോടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ 50 കിലോമീറ്ററിൽ താഴെ യാത്ര ചെയ്യുന്നവരും ഹ്രസ്വദൂര യാത്രക്കാരും അമിതകൂലി നൽകേണ്ടി വരും. സ്വകാര്യ ബസുകൾ സർവിസ് നടത്തുന്ന റൂട്ടുകളിൽ ഓടുന്ന കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ക്ലാസ് ബസുകളുടെ വരുമാനം ഗണ്യമായി കുറയും. വർധന സ്വകാര്യ ബസുകൾക്ക് നേട്ടമാകുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് ൈഹറേഞ്ചിലെങ്കിലും തിരിച്ചടിയാകും. കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷിഭവൻ വിപണി രാജാക്കാട്: വിലത്തകര്‍ച്ചയില്‍ നട്ടംതിരിയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി രാജാക്കാട് പഞ്ചായത്തില്‍ കൃഷിഭവന്‍ നേതൃത്വത്തില്‍ ന്യായവില വിപണി പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉൽപന്നങ്ങള്‍ ന്യായവില നല്‍കി സംഭരിച്ച് വിറ്റഴിക്കുന്ന പദ്ധതിപ്രകാരമാണിത്. ജൈവ ഉൽപന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ച് വിപണിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപണി പ്രവർത്തിക്കുന്നത്. വിളവെടുപ്പ് സമയത്ത് മൊത്തക്കച്ചവടക്കാരും ഇടനിലക്കാരും കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍ ലാഭക്കൊയ്ത്ത് നടത്തുമ്പോൾ കടബാധ്യത മാത്രമാണ് കര്‍ഷകര്‍ക്ക് മിച്ചം. ഈ സാഹചര്യത്തിലാണ് ജൈവകൃഷിയില്‍ മാതൃകയായി പ്രവര്‍ത്തിക്കുന്ന രാജാക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് ന്യായവിലയ്ക്ക് ഉല്‍പന്നങ്ങള്‍ സംഭരിക്കുകയും ഇത് കച്ചവട സ്ഥാപനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നത്. പൂര്‍ണമായും വിഷരഹിത പച്ചക്കറികള്‍ പഞ്ചായത്തില്‍ വിൽപനക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് വിപണി ആരംഭിച്ചതിന് പിന്നിലെന്ന് പഞ്ചായത്ത് പ്രസിഡൻറ് സതി കുഞ്ഞുമോന്‍ പറഞ്ഞു. ക്ലസ്റ്ററുകള്‍ വഴിയാണ് പഞ്ചായത്തിെൻറ 13 വാര്‍ഡില്‍നിന്ന് കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.