ബി.സി.എമ്മിൽ സോഷ്യൽ ഇനിഷ്യേറ്റിവ്​ ക്ലബ്​ ഉദ്​ഘാടനം

കോട്ടയം: യുവജനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വളർത്താനും അവബോധം ഉണ്ടാക്കാനും ലക്ഷ്യമിട്ട് വിവിധ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് കോട്ടയം ബി.സി.എം കോളജിലെ സോഷ്യോളജി വിഭാഗം വിദ്യാർഥിനികൾ നടത്തിയ പഠനറിപ്പോർട്ടുകൾ കോട്ടയം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ബിന്ദു സന്തോഷ് കുമാറിന് കൈമാറി. ഗോത്രവർഗങ്ങളെക്കുറിച്ച പഠനങ്ങൾ, റെയിൽവേ, റബർ ഫാക്ടറികൾ എന്നിവിടങ്ങളിലെ വേസ്റ്റ് മാനേജ്മ​െൻറ്, ജില്ലയിലെ പ്രൈമറി ഹെൽത്ത് സ​െൻററുകളുടെ പ്രവർത്തനം, കുടിവെള്ളശുചിത്വത്തെക്കുറിച്ച അപഗ്രഥനം എന്നിവ യടങ്ങുന്നതാണ് ആദ്യഘട്ട റിപ്പോർട്ട്. ഇതിനൊപ്പം ക്ലബി​െൻറ ഉദ്ഘാടനവും ബിന്ദു സന്തോഷ് കുമാർ നിർവഹിച്ചു. ബി.സി.എം കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ബെറ്റ്സി അധ്യക്ഷതവഹിച്ചു. റവ.ഫാ. ഫിൽമോൻ കളത്ര, സോഷ്യോളജി വകുപ്പ് മേധാവി പ്രഫ. അൽഫോൺസ കുര്യൻ, പ്രഫ. ഡോ.റീജ പി.എസ്. എന്നിവർ സംസാരിച്ചു. അപകടമരണം; 18.5 ലക്ഷം നഷ്ടപരിഹാരം കോട്ടയം: സ്കൂൾ ബസി​െൻറ ഡ്രൈവർ അപകടത്തിൽ മരിച്ച സംഭവത്തിൽ 18.5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ച് വിധിയായി. ഇളങ്ങോയി ഹോളിഫാമിലി ഇൻറർനാഷനൽ സ്കൂൾ ബസി​െൻറ ഡ്രൈവർ കടയനിക്കാട് പന്ന്യാമാക്കൽ മുരളി (53) 2015ജൂൺ 12ന് മണിമല-കറുകച്ചാൽ റോഡിൽ കടയനിക്കാട് ദേവീേക്ഷത്രത്തിന് സമീപം കാറിടിച്ച് മരിക്കുകയായിരുന്നു. നഷ്ടപരിഹാരമായി ആശ്രിതർക്ക് 18.5 ലക്ഷം രൂപ അനുവദിച്ച് കോട്ടയം മോേട്ടാർ ആക്സിഡൻറ് ക്ലയിംസ് ട്രൈഡബ്യൂണൽ ജഡ്ജി കെ.പി. ജോൺ ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനകം തുക കാറി​െൻറ ഇൻഷുറൻസ് കമ്പനി കോടതിമുമ്പാകെ കട്ടിവെക്കണം. വാദിക്കുേവണ്ടി അഡ്വ. ആൻറണി പനന്തോട്ടം ഹാജരായി. വണ്ടിച്ചെക്ക്; കോൺഗ്രസ് നേതാവിന് തടവും പിഴയും കോട്ടയം: വണ്ടിച്ചെക്ക് കൊടുത്ത് കബളിപ്പിച്ചെന്നകേസിൽ കോൺഗ്രസ് നേതാവിന് തടവും പിഴയും. മുൻ കെ.പി.സി.സി സെക്രട്ടറിയും വൈക്കം മണ്ഡലത്തിലെ മുൻ യു.ഡി.എഫ് സ്ഥാനാർഥിയുമായ കറുകച്ചാൽ പുതുപ്പുരയിടത്തിൽ പി.കെ. ഗോപിയെയാണ് കോടതി പിരിയുന്നതുവരെ തടവിനും 2.15 ലക്ഷം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കാതിരുന്നാൽ ഒരു മാസംകൂടി തടവിനും കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനിത എം.സി. ശിക്ഷിച്ചത്. പിഴ അടക്കുന്നപക്ഷം മുഴുവൻ തുകയും വാദി കങ്ങഴ വാഴത്തറയിൽ വി.എ. ജമാലുദ്ദീന് കൊടുക്കാനും കോടതി വിധിച്ചു. 2011 സെപ്റ്റംബർ 23ന് പി.കെ. ഗോപി കോൺഗ്രസ് പ്രാദേശിക േനതാവായ ജമാലുദ്ദീനിൽനിന്ന് രണ്ടേകാൽ ലക്ഷം രൂപ മൂന്നു മാസത്തിനകം തിരികെകൊടുക്കാമെന്നു പറഞ്ഞ് കടം വാങ്ങി. ഇടപാടി​െൻറ ഉറപ്പിലേക്ക് ഗോപി ഒപ്പിട്ട് ചെക്കും മറ്റു രേഖകളും ജമാലുദ്ദീന് നൽകി. എന്നാൽ, പറഞ്ഞപ്രകാരം ഗോപി പണം തിരികെകൊടുത്തില്ല. തുടർന്ന് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയതിനെത്തുടർന്നാണ് ജമാലുദ്ദീൻ കോടതിയെ സമീപിച്ചത്. വാദിക്കുവേണ്ടി അഡ്വ. സെയ്നുലാബ്ദീൻ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.