പെരിയാർ വനമേഖലയിൽ കുട്ടിക്കൊമ്പൻ ചെരിഞ്ഞു; നിരീക്ഷണം പാളുന്നു

കുമളി: പെരിയാർ വന്യജീവി സങ്കേതത്തിൽ തുടർച്ചയായ രണ്ടാം ദിനവും ആന ചെരിഞ്ഞു. തേക്കടി റേഞ്ചിലെ പച്ചക്കാട് ആമയോളി ഭാഗത്താണ് മൂന്നു വയസ്സുള്ള കുട്ടിക്കൊമ്പ​െൻറ ജഡം കണ്ടത്. ചൊവ്വാഴ്ച പച്ചക്കാട് ഭാഗത്ത് ഗർഭിണിയായ ആനയെ െചരിഞ്ഞനിലയിൽ കണ്ടെത്തിയിരുന്നു. ആന്തരികാവയവങ്ങൾക്കുണ്ടായ തകരാറാണ് പിടിയാനയുടെ മരണത്തിനിടയാക്കിയതെന്നായിരുന്നു വനം വകുപ്പി​െൻറ വിശദീകരണം. എന്നാൽ, ഇതേഭാഗത്ത് വീണ്ടും കുട്ടിയാനയുടെ ജഡം കണ്ടെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ട്. വേനൽക്കാത്ത് ആനയുൾെപ്പടെ സസ്യഭുക്കുകളായ ജീവികൾക്ക് ആവശ്യമായ പോഷകങ്ങൾ ആഹാരത്തിൽനിന്ന് ലഭിക്കാറിെല്ലന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇത് പല രോഗങ്ങൾക്കും മരണത്തിനും കാരണമാകും. ഈ സാഹചര്യം മുൻകൂട്ടി മനസിലാക്കി ജീവികളുടെ ആരോഗ്യനിരീക്ഷണം ശക്തമാക്കുകയാണ് മുൻകാലങ്ങളിൽ ചെയ്യാറ്. ഇതിനായി മരുന്നുകൾ ഉപ്പിൽ കലർത്തി തടാകതീരങ്ങളിൽ വെക്കുകയും ഇത് ആനയുൾെപ്പടെ ജീവികൾ തിന്നുകയും ചെയ്യും. ആരോഗ്യനിരീക്ഷണത്തിന് പ്രത്യേക വിഭാഗവും മുമ്പ് പ്രവർത്തിച്ചിരുന്നു. എന്നാൽ, കാര്യമായ ആരോഗ്യനിരീക്ഷണം ഇപ്പോഴില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആനകളുടെ എണ്ണം വർധിക്കുമ്പോൾ സ്വാഭാവിക മരണം ഉണ്ടാകുമെന്ന ന്യായമാണ് വനപാലകർ പറയുന്നതെങ്കിലും കുട്ടിക്കൊമ്പ​െൻറ മരണം വനപാലകരെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. തേക്കടിയിലെ വനം വകുപ്പ് ഡോക്ടറുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മോർട്ടം നടത്തി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. വിശദ പരിശോധനക്ക് വയനാട്, തിരുവനന്തപുരം ലാബുകളിലേക്ക് അയക്കും. ഇതി​െൻറ ഫലം വന്നശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് വനപാലകർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.