ലാറി ബേക്കറുടേത് സമൂഹത്തോട് നീതിപുലർത്തിയ നിർമിതി -അരുന്ധതി റോയി കോട്ടയം: ലാറി ബേക്കറുടേത് സമൂഹത്തോട് നീതിപുലർത്തിയ നിർമിതിയായിരുന്നെന്ന് എഴുത്തുകാരി അരുന്ധതി റോയി. ലാറി ബേക്കർ ജന്മശതാബ്ദി ജില്ലതല ആഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. നൈതികതയെന്ന ആശയമാണ് ലാറി ബേക്കറിെൻറ വാസ്തുവിദ്യയുടെ കേന്ദ്രബിന്ദു. ഇത് തുടക്കത്തിൽ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. തെൻറ അമ്മയുടെ സ്കൂൾ കെട്ടിടത്തിെൻറ പണിയിൽനിന്നാണ് ഇക്കാര്യങ്ങൾ അറിയാനായത്. സമൂഹത്തിൽ ശാപമായ ജാതീയത നിലനിൽക്കുേമ്പാഴാണ് സ്കൂളിെൻറ രൂപകൽപന. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ക്ലാസ് മുറികളോട് ചേർന്ന് ശുചിമുറികൾ നിർമിച്ചതാണ്. അത് അഞ്ച് വയസ്സ് മുതൽ ശുചിമുറികൾ വൃത്തിയാക്കി സൂക്ഷിക്കണമെന്ന ബോധം കുട്ടികളിൽ വളർത്താൻ ഇടയാക്കി. ശുചിമുറികൾ വൃത്തിയാക്കുന്നതിന് വേറെയാളുകളെ ആശ്രയിക്കുന്ന കാലത്താണ് ഇത്തരമൊരു ആശയം അവതരിപ്പിച്ചത്. ഇതിലൂടെ മനുഷ്യരെല്ലാം തുല്യരാണെന്നും എല്ലാജോലികളും എല്ലാവരും ചെയ്യണമെന്ന പാഠവും പഠിപ്പിച്ചു. ചെറിയ കുട്ടിയെന്ന നിലയിൽ ഗൗരവതരമായി ചിന്തിപ്പിക്കാൻ ഇത് പ്രേരണയായി. വാസ്തുവിദ്യ പഠിക്കാൻ പോയ സമയത്ത് ഏറ്റവുമധികം സ്വാധീനിച്ചത് ലാറി ബേക്കറായിരുന്നു. വ്യവസ്ഥാപിത വാസ്തുവിദ്യയിൽനിന്ന് അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. വാസ്തുവിദ്യ ക്ലാസുകളിൽ ഇക്കാര്യങ്ങളിൽ നിരന്തരം കലഹിക്കേണ്ടിയതായും വന്നിട്ടിട്ടുണ്ട്. എഴുത്തുകളിൽ ലാറി ബേക്കർ പഠിപ്പിച്ച പാഠങ്ങളുടെ വാസ്തുവിദ്യയും ഉപയോഗിക്കുന്നുണ്ട്. പട്ടണങ്ങളിൽ നിർമിക്കപ്പെടുന്നതെല്ലാം ധനികർക്കുവേണ്ടിയാണ്. പാവപ്പെട്ടവർക്കായി ഒരുസ്ഥാപനംപോലും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. കെ. സുരേഷ്കുറുപ്പ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. റിട്ട. െഎ.എ.എസ് ഉദ്യോഗസ്ഥൻ വി.എൻ. ജിജേന്ദ്രൻ അധ്യക്ഷതവഹിച്ചു. കോസ്റ്റ്േഫാർഡ് ജോയൻറ് ഡയറക്ടർ പി.ബി. സാജൻ സംസാരിച്ചു. വിദ്യാർഥി സൗഹൃദപഠന ഇടങ്ങൾ എന്ന സെമിനാറിൽ എസ്.എസ്.എ കൺസൾട്ടൻറ് ഡോ. ടി.പി. കലാധരൻ വിഷയം അവതരിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി സ്കൂൾ ഒാഫ് ലെറ്റേഴ്സ് ഡയറക്ടർ കെ.എം. കൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബാബു കോടംവേലിൽ, ധന്യ ചന്ദ്രസേനൻ, വി.കെ. ഉണ്ണികൃഷ്ണൻ, അലീന ട്രീസ ഡൊമിനിക് എന്നിവർ സംസാരിച്ചു. കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ടും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.