സിം തട്ടിപ്പ് കേസ്: പള്‍സര്‍ സുനിയെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി

ഏറ്റുമാനൂര്‍: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കി. സിം തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വെസ്റ്റ് പൊലീസ് ചാര്‍ജ് ചെയ്ത കേസിലാണ് സുനിയെ തിങ്കളാഴ്ച ഉച്ചയോടെ ഏറ്റുമാനൂര്‍ കോടതിയില്‍ എത്തിച്ചത്. ദീപക് എന്നയാളുടെ ആധാറി​െൻറ വ്യാജപകര്‍പ്പുണ്ടാക്കി ആള്‍മാറാട്ടം നടത്തി സിം കരസ്ഥമാക്കിയതാണ് കേസ്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നി​െൻറ ചാര്‍ജ് ഏറ്റുമാനൂര്‍ കോടതിക്കായത് മൂലമാണ് തൃശൂര്‍ ജയിലില്‍നിന്ന് സുനിയെ ഇവിടെയെത്തിച്ചത്. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.