പാഴ്​വസ്​തുക്കൾ കൂട്ടിയിണക്കിയ വേദി​ വ്യത്യസ്​തമായി

കോട്ടയം: ഹരിതപെരുമാറ്റച്ചട്ടം പാലിച്ചും പാഴ്വസ്തുക്കൾ കൂട്ടിയിണക്കിയും നിർമിച്ചവേദി ആകർഷമായി. ലാറി ബേക്കർ ജന്മശതാബ്ദി ആഘോഷ ഭാഗമായി കോട്ടയം യൂഹാനോൻ മാർത്തോമ ഹാളിലാണ് വേദി ഒരുക്കിയത്. എഴുത്തുകാരി അരുന്ധതി റോയിയായിരുന്നു മുഖ്യാതിഥി. സമ്മേളനത്തി​െൻറ പിന്നിലെ കർട്ടൺ പഴയ പത്രത്താളുകൾ കൂട്ടിയൊട്ടിച്ചായിരുന്നു. ഇതിനൊപ്പം കാർഡ്ബോർഡിൽ ലാറിബേക്കറുടെ പേരും ചിത്രവും മനോഹരമായി വിന്യസിച്ചു. 100 എന്നെഴുതിയ അക്ഷരങ്ങൾക്ക് പൊലിമ പകർന്നത് സൈക്കിൾ റിമ്മും. വാഴപ്പിണ്ടിയിൽ ഇൗർക്കിലും മൺചിരാതും ഉപേയാഗിച്ച നിലവിളക്കിൽ തിരിതെളിച്ചാണ് ഉദ്ഘാടനം നടന്നത്. മുളയില്‍ തീര്‍ത്ത വേലിയില്‍ ലാറി ബേക്കറുടെ വിളിപ്പേരായ 'ഡാഡി'യും ബാനറുകള്‍ക്ക് പകരം പായയയിലാണ് ലാറി ബേക്കർ ജന്മശതാബ്ദിയെന്ന് എഴുതിയത്. മുഖ്യാതിഥികളെ വരവേറ്റത് പത്രക്കടലാസിൽ തീർത്ത ബാഗ് സമ്മാനിച്ചാണ്. ബാഗിൽ ലാറി ബേക്കറുടെ പുസ്തകങ്ങളും നൽകിയിരുന്നു. മുഖ്യപ്രഭാഷണത്തിനുശേഷം വേദിവിട്ട അരുന്ധതി റോയി സദസ്യരുടെ ഇടയിലെ കസേരയിൽ സ്ഥാനംപിടിച്ചു. ഇതിനിടെ, അരുന്ധതിക്കൊപ്പം കൂടിയവർ സെൽഫിയെടുക്കാനും കുശലാന്വേഷണം നടത്താനും സമയം കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.