ഇലവീഴാപൂഞ്ചിറ ജലസേചന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്

കോട്ടയം: ജില്ലയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ജലസേചനപദ്ധതികളുടെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. രാവിലെ 10.30ന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം നിർവഹിക്കും. കെ.എം. മാണി എം.എല്‍.എ അധ്യക്ഷതവഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പൂര്‍ത്തീകരിച്ച പദ്ധതി ജോയി എബ്രഹാം എം.പി ജില്ല കലക്ടർ ഡോ. ബി.എസ്. തിരുമേനിക്ക് കൈമാറും. ത്രിതലപഞ്ചായത്ത് പ്രസിഡൻറുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോട്ടയം, -ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ മേലുകാവ് പഞ്ചായത്തിലാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 3200 അടി ഉയരത്തിലാണ് പദ്ധതിയെന്നതാണ് പ്രത്യേകത. 225 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള അതിവിശാലമായ കുളവും ചെക്ക്ഡാമുകൾ ഉൾപ്പെടെയുള്ളവയാണ് പൂർത്തിയായത്. കുളവും തടയണകളും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായതിനാല്‍ മറ്റ് പമ്പിങ് സൗകര്യമൊന്നും കൂടാതെ പൈപ്പുകള്‍ വഴി ശുദ്ധജലം മേലുകാവിലും സമീപ പഞ്ചായത്തുകള്‍ക്കും എത്തിക്കാനാകും. വേനല്‍ക്കാലത്ത് കുടിവെള്ളക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന മേലുകാവിനും സമീപ പഞ്ചായത്തുകള്‍ക്കും പദ്ധതി ആശ്വാസമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.