ദേവിയാർ പുഴ അടിമാലിയുടെ അഴുക്കുചാലാകുന്നു

അടിമാലി: ജില്ലയുടെ വാണിജ്യകേന്ദ്രമായ അടിമാലിയിലൂടെ ഒഴുകുന്ന ദേവിയാർ പുഴയിൽ മാലിന്യം കുന്നുകൂടുന്നു. ഓടകളിൽനിന്ന് മാലിന്യം പുഴയിൽ അടിയുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. പഞ്ചായത്തുവക ൈപ്രവറ്റ് ബസ് സ്റ്റാൻഡ് പൊതുശൗചാലയത്തിലേതടക്കം നഗരത്തിലെ ഭൂരിഭാഗം മാലിന്യവും ഒഴുകിയെത്തുന്നത് ദേവിയാർ പുഴയിലാണ്. കഴിഞ്ഞ ദിവസം അടിമാലി-കല്ലാർകുട്ടി റോഡിൽ ഓടയുടെ സ്ലാബ് നീക്കിയപ്പോൾ നിരവധി കക്കൂസ് ടാങ്കുകളുടെ പൈപ്പുകളും ഹോട്ടലുകളിൽനിന്ന് മാലിന്യമൊഴുകുന്ന പൈപ്പുകളും ഓടയിലേക്ക് തുറന്നിട്ടിരിക്കുന്നതാണ് അധികൃതർ കണ്ടത്. ഇതേതുടർന്ന് ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. എന്നാൽ, പ്രശ്നം പരിഹരിക്കാതെ ഹോട്ടൽ തുറക്കാൻ അനുമതി നൽകിയ അധികൃതരുടെ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. മേഖലയിലെ ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇത്തരത്തിൽ കക്കൂസ് മാലിന്യം ഓടകളിലേക്കും ജലേസ്രാതസ്സുകളിലേക്കും തുറന്നുവിടുന്നത്. രണ്ടുവർഷം മുമ്പ് അടിമാലിയിൽ ഡെങ്കിപ്പനി പടർന്ന സമയത്ത് ശുചീകരണത്തിന് ലൈബ്രറി റോഡിൽ ഓടയിലെ സ്ലാബുകൾ ഉയർത്തിയപ്പോൾ ആശുപത്രിയിലേതടക്കം കക്കൂസ് മാലിന്യം ഓടയിലേക്ക് തിരിച്ചുവെച്ചിരിക്കുന്നത് കണ്ടെത്തിയിരുന്നു. എന്നാൽ, അന്നും പേരിന് മാത്രം നടപടിയെടുത്തതല്ലാതെ ഫലപ്രദമായി ഒന്നും ചെയ്തില്ല. അടിമാലി മലമുകളിൽ തലമാലിയിൽനിന്നാണ് അടിമാലി തോടി​െൻറ ഉദ്ഭവം. ടൗണിൽ മാത തിയറ്റർ ജങ്ഷൻ മുതൽ ഈതോടിൽ മാലിന്യം കുമിഞ്ഞ് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്. വേനൽ മഴ പെയ്തതോടെയാണ് തോട്ടിൽനിന്ന് ദുർഗന്ധം കൂടുതലായി ഉയരുന്നത്. കോഴിക്കട മാലിന്യം അറവുശാല മാലിന്യം, ഹോട്ടൽ, പഴം, പച്ചക്കറി മാലിന്യം എന്നിവയാണ് കൂടുതലും ഓടകളിലും തോടുകളിലും തള്ളുന്നത്. ഇരുമ്പുപാലം ടൗണിന് ചേർന്ന് ഒഴുകുന്ന ദേവിയാർ പുഴയിലും ഇതാണ് അവസ്ഥ. പ്ലാസ്റ്റിക് മാലിന്യം ഒഴുക്ക് നിലച്ച പുഴയിൽ പൊങ്ങിക്കിടക്കുകയും ചെയ്യുന്നു. അടിമാലി ഗവ. ഹൈസ്കൂളിന് സമീപത്തുകൂടി പോകുന്ന ഓടയിൽ മാലിന്യം കുമിഞ്ഞത് കാരണം വിദ്യാർഥികൾ ദുർഗന്ധം സഹിച്ചാണ് ക്ലാസിലിരിക്കുന്നത്. വന്യമൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കി തമിഴ്നാട് വനം വകുപ്പ് മറയൂർ: വേനലിൽ കാടിറങ്ങാതിരിക്കാൻ വനത്തിനുള്ളിൽ മൃഗങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കി തമിഴ്നാട് വനം വകുപ്പ്. ആനമല ടൈഗർ റിസർവിലെ അമരാവതി, ഉദുമല േറഞ്ചുകളിലാണ് വനം വകുപ്പ് വേനലിന് മുന്നോടിയായി കുടിവെള്ളം ഉറപ്പാക്കിയിരിക്കുന്നത്. ഇത്തവണ തടയണകളും ചെക്ക് ഡാമുകളിലും ആവശ്യത്തിലധികം വെള്ളം ശേഖരിച്ച് ഉറപ്പാക്കിയിട്ടുണ്ട്. പുറമെ സൗരോർജ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കാവുന്ന കുഴൽ കിണറുകളും ഒരുക്കിയിട്ടുണ്ട്. ചിത്രശലഭങ്ങളും അപൂർവ ഇനം ചാമ്പൽ മലയണ്ണാനും കടുവ, ആന, കാട്ടുപോത്ത്, പുലി തുടങ്ങിയ വന്യജീവികളും ഉൾപ്പെടുന്നതാണ് ആനമല ടൈഗർ റിസർവ്. വേനലിൽ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിച്ചാൽ വനത്തിനുള്ളിലെ സൂക്ഷ്മജീവികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ നിലനിൽപിനും പ്രദേശത്തെ മനുഷ്യരുടെ നിലനിൽപിനെയും കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കും. വരൾച്ച സമയത്ത് ടാങ്കർ ലോറികൾ ഉപയോഗിക്കാതെ തന്നെ ഇത്തവണ വന്യമൃഗങ്ങൾക്ക് ജലസുരക്ഷ ഉറപ്പാക്കിയിരിക്കുകയാണെന്ന് തിരുപ്പൂർ ജില്ല ഫോറസ്റ്റ് ഓഫിസർ ഷബാബ് ഐ.എഫ്.എസ് പറഞ്ഞു. നേതൃ പരിശീലന ക്യാമ്പ് മൂന്നാർ: കേരള ലീഗൽ മെട്രോളജി വകുപ്പി​െൻറ സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ നേതൃ പരിശീലന ക്യാമ്പ് നടന്നു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് പി. മുത്തുപാണ്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വി.എൻ. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജി.ആർ. രാജീവ് സ്വാഗതം പറഞ്ഞു. പി. പളനിവേൽ, എ. സുരേഷ് കുമാർ, ഡി. ബിനിൽ, ഇ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.