കോന്നി: പാറമടക്ക് സമീപത്തെ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം തടസ്സപ്പെടുത്താനുള്ള നീക്കം സംഘർഷത്തിലെത്തി. വി. കോട്ടയം തുടിയുരുളിപ്പാറമല കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം തടസ്സപ്പെടുത്താനാണ് ക്രഷർ മാഫിയ ശ്രമിക്കുന്നത്. ഇത് റിപ്പോർട്ട് ചെയ്യാൻ എത്തിയ ദൃശ്യ-മാധ്യമ പ്രവർത്തരെ ക്രഷർ യൂനിറ്റിെല തൊഴിലാളികളിലെ ഉപയോഗിച്ച് ആക്രമിച്ചു. ശനിയാഴ്ച രാവിലെ വി. കോട്ടയം അമ്പാടി ഗ്രാനൈറ്റ്സിലാണ് സംഭവം. ഉത്സവ ഒരുക്കം തടസ്സപ്പെടുത്താൻ ക്രഷർ ഉടമ ശ്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് ശനിയാഴ്ച രാവിലെ 11ഒാടെ മാധ്യമപ്രവർത്തകർ തുടിയുരുളിപ്പാറയിൽ എത്തിയപ്പോഴാണ് രണ്ടു ജീപ്പിൽ എത്തിയ സംഘം ആക്രമണം നടത്തിയത്. ജീപ്പിലെത്തിയ ഗുണ്ടാസംഘം കാമറകൾ തകർക്കാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. മാധ്യമസംഘത്തിനുനേരേ വലിയ കല്ലുകൾ എറിയുകയും ചെയ്തു. മാധ്യമപ്രവർത്തകരെ വളഞ്ഞുെവച്ച് ആക്രമിക്കാൻ കൂടുതൽ ആൾക്കാർ എത്തിയപ്പോഴേക്കും കോന്നി സി.ഐ ഉമേഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെ ക്രഷർ യൂനിറ്റിലെ ഗുണ്ടാസംഘം തിരികെപ്പോയി. സംഭവുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമ പ്രവർത്തകർ നൽകിയ തെളിവിെൻറ അടിസ്ഥാനത്തിൽ നാലുപേരെ കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. ക്വാറിയോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്നുള്ള പുറേമ്പാക്ക് ഭൂമി ക്വാറി ഉടമ കമ്പിവേലി കെട്ടി സ്വന്തമാക്കിയതായും ക്ഷേത്രത്തിലേക്കുള്ള വഴി അടച്ചതായും വിശ്വാസികൾ പറയുന്നു. ക്ഷേത്രം ഒഴിവാക്കിയാൽ ഇൗ ഭാഗത്തുനിന്നുള്ള പാറ പൊട്ടിച്ചെടുക്കാം. ക്ഷേത്രഭൂമി സംബന്ധിച്ച് തർക്കമുണ്ടെന്നും ഹൈകോടതി നിരോധന ഉത്തരവുണ്ടെന്നുമാണ് ക്വാറി ഉടമ പറയുന്നത്. ശിവരാത്രി ഉത്സവത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് ഇൗ മലയിൽ എത്തുന്നത്. ഉത്സവം നടത്താൻ കോടതി കയറിയിറങ്ങേണ്ട ഗതികേടിൽ നാട്ടുകാർ കോന്നി: ക്രഷർ മാഫിയയുടെ ഉന്നതസ്വാധീനംകൊണ്ട് ക്ഷേത്രത്തിൽ ഉത്സവം നടത്തണമെങ്കിൽ കോടതി കയറിയിറങ്ങേണ്ട ഗതികേടിലാണ് വി-.കോട്ടയം തുടിയുരുളിപ്പാറയിലെ ഭക്തജനങ്ങൾ. ഉത്സവം നടത്തുന്നതിനെതിരെ ക്രഷർ മാഫിയ രംഗത്തുവരുകയും ക്ഷേത്രത്തിലേക്ക് വരാനുള്ള പരമ്പരാഗത പാതകൾ വേലികെട്ടിയടക്കുകയും ചെയ്തതിനെതിരെ തുടിയുരുളിപ്പാറമല ദേവസ്വം ട്രസ്റ്റിനുവേണ്ടി സെക്രട്ടറി കെ.അജിയാണ് കോടതിയെ സമീപിച്ചത്. മലയിൽ സ്ഥിതി ചെയ്യുന്ന മഹാശൂലവും തുടിയും ബാലാലയത്തിൽ പ്രതിഷ്ഠിക്കാനും ദേവന്മാരുടെ നടകളിൽ ആരാധന നടത്താനും അനുമതി തേടിയാണ് ഹരജി നൽകിയത്. ഇതനുസരിച്ച് ഫെബ്രുവരി 11, 12, 13 തീയതികളിൽ ക്ഷേത്രദർശനത്തിനും ആരാധനക്കും അഡീഷനൽ ജില്ല മജിസ്ട്രേറ്റ് താൽക്കാലിക ഉത്തരവ് ഇറക്കിയിരുന്നു. കൂടാതെ ഈ മാസം ഒമ്പതിന് അടൂർ ആർ.ഡി.ഒ ഇറക്കിയ ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. കോന്നി താലൂക്കിലെ വി. കോട്ടയം വില്ലേജിൽ പ്രവർത്തിക്കുന്ന അമ്പാടി ഗ്രാനൈറ്റ്സിനെതിരെ വർഷങ്ങളായി ഗ്രാമരക്ഷസമിതി രൂപവത്കരിച്ച് പ്രതിഷേധസമരത്തിലാണ്. ഫെബ്രുവരി രണ്ടിന് പാറ പൊട്ടിച്ചപ്പോൾ കൂറ്റൻ പാറ പതിച്ചിരുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അതേസമയം, ക്രഷർ മുതലാളിയുടെ പരാതികളിൽ നിമിഷങ്ങൾക്കുള്ളിലാണ് സർക്കാർ ഉത്തരവുകൾ ഇറങ്ങുന്നതെന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.