ചന്ദനം വെട്ടിക്കടത്തുന്നതിനിടെ രണ്ടുപേർ അറസ്​റ്റിൽ; മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ അറസ്​റ്റ്​

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽനിന്ന് ചന്ദനമരം മുറിച്ചുകടത്തിയവർ മണിക്കൂറുകൾക്കുള്ളിൽ വനപാലകരുടെ പിടിയിൽ. വനം വകുപ്പിലെ ഡോഗ് സ്ക്വാഡി​െൻറ സഹായത്തോടെയാണ് തേനി ഗൂഡല്ലൂർ സ്വദേശികളായ പാണ്ഡ്യൻ (35), ചടയാണ്ടി (33) എന്നിവരെ തേക്കടി റേഞ്ച് ഓഫിസർ അനുരാജും സംഘവും അറസ്റ്റ് ചെയ്തത്. തേക്കടി റേഞ്ചിലെ ശകുന്തളക്കാട്ടിൽനിന്ന് ബുധനാഴ്ച അർധരാത്രിയാണ് ചന്ദനം മുറിച്ചുകടത്തിയത്. ചന്ദനക്കാട്ടിലെ പട്രോളിങ്ങിനിടെ ജീവനക്കാർ മോഷണം കണ്ടെത്തിയതോടെ രാത്രിതന്നെ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡിലെ ജൂലിയുടെ സഹായത്തോടെ പ്രതികൾ ചന്ദനവുമായി കടന്ന വഴി കണ്ടെത്തിയതോടെ കൂടുതൽ വനപാലകരെത്തി കുമളി ടൗണിൽ ഉൾെപ്പടെ തിരച്ചിൽ ആരംഭിച്ചു. പുലർച്ച ചന്ദനമരക്കഷണങ്ങളുമായി തമിഴ്നാട് ബസിൽ യാത്രയ്ക്കൊരുങ്ങിയ പ്രതികളെ അതിർത്തിയിലെ സ്റ്റാൻഡിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് വെട്ടിയൊരുക്കി കാതലാക്കിയ ഏഴുകിലോ ചന്ദനം വനപാലകർ കണ്ടെടുത്തു. മുമ്പ് തേക്കടിയിലെ സ്വകാര്യ റിസോർട്ടിനു മുന്നിൽനിന്ന് ചന്ദനം മുറിച്ചുകടത്തിയ സംഭവത്തിലെ പ്രതിയാണ് പാണ്ഡ്യൻ. തേക്കടിയിലെ ചന്ദനക്കാട്ടിൽനിന്ന് ഇതിനുമുമ്പും പാണ്ഡ്യനും സംഘവും ചന്ദനം മുറിച്ചുകടത്തിയിട്ടുണ്ട്. കോടതി ഇയാൾക്കെതിരെ വാറൻറ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ പെരിയാർ കടുവസങ്കേതം െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാറി​െൻറ നേതൃത്വത്തിൽ വിശദമായി ചോദ്യംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.