കടയ്ക്കൽ: കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസിലെ പ്രതികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിെച്ചന്നാരോപിച്ച് പ്ലസ് ടു വിദ്യാർഥിക്ക് നേരെ എ.ബി.വി.പി ആക്രമണം. വയല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥി കുറ്റിക്കാട് ചെറുതലയ്ക്കൽ വീട്ടിൽ ജീവൻ സജിയെ (17) ആണ് മർദിച്ചത്. ജീവനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സ്കൂൾ കോമ്പൗണ്ടിലായിരുന്നു ആക്രമണം. സ്കൂളിലെത്തിയ ജീവൻ സജിയെ എ.ബി.വി.പി പ്രവർത്തകരായ രണ്ടുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മർദനമേറ്റ് സ്കൂൾ കോമ്പൗണ്ടിന് പുറത്തേക്കോടിയ ജീവൻ സജിയെ പൊലീസിെൻറ സഹായത്തോടെയാണ് നാട്ടുകാർ ആശുപത്രിയിലെത്തിച്ചത്. ഇട്ടിവ കോട്ടുക്കൽ കൈരളി ഗ്രന്ഥശാലയുടെ വാർഷികാഘോഷത്തിനിടെ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് മടങ്ങിപ്പോകാനൊരുങ്ങുന്നതിനിടെ കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ചൊവ്വാഴ്ച രാവിലെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ അറസ്റ്റിലായ സമയം മുതൽ ഇവരുടെ ചിത്രങ്ങളും വിഡിയോയും നവ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ജീവൻ സജിയും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പിൽ പ്രതികളുടെ ചിത്രം പോസ്റ്റ് ചെയ്തെന്നാരോപിച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.