ജില്ലയിൽ കോളനികളിലെ താമസക്കാര്‍ക്കും പട്ടയം; ​പ്രഖ്യാപനം റവന്യൂ മന്ത്രി നിർവഹിക്കും​

അടിമാലി: സര്‍ക്കാര്‍ കോളനികളിൽ കഴിയുന്നവർക്ക് പട്ടയം നല്‍കാൻ സർക്കാർ ഒരുങ്ങുന്നു. വീടും സ്ഥലവുമില്ലാത്തവരെ നേരത്തേ സർക്കാർ കുടിയിരുത്തുകയായിരുന്നു. സൗജന്യമായി ഭൂമിയും വീടും നല്‍കിയെങ്കിലും പട്ടയം നല്‍കാത്തതിനാല്‍ ഒന്നിനും ഉപകരിക്കുന്നില്ലെന്നും ഉടമാവകാശംപോലും ഇല്ലാത്തത് ഭൂമി ഇല്ലാത്തതിന് തുല്യമാണെന്നും മറ്റുമുള്ള പരാതികൾ പരിഹരിക്കുന്നതി​െൻറ ഭാഗമായാണിത്. ലക്ഷംവീട്, മൂന്ന്, നാല് സ​െൻറ് കോളനികള്‍, പട്ടിക ജാതി -വര്‍ഗ കോളനികള്‍ എന്നിവക്കാണ് പട്ടയം നല്‍കാന്‍ നടപടിയായത്. സ്വന്തമായി വീടും പുരയിടവും ഉണ്ടായിട്ടും പട്ടയമില്ലാത്തതിനാല്‍ ഭൂമി ക്രയവിക്രയം നടക്കാത്തത് കോളനിവാസികള്‍ക്ക് ദുരിതമായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്തുകളുമായി ചേര്‍ന്ന് സർവേ നടത്തുകയും താലൂക്കുതല ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റിയുടെ അംഗീകാരത്തോടെ ഇത്തരക്കാര്‍ക്ക് പട്ടയം നൽകാനുമാണ് തീരുമാനം. ഇതി​െൻറ പ്രഖ്യാപനം 17ന് അടിമാലിയില്‍ റവന്യൂ മന്ത്രി നിര്‍വഹിക്കും. ദേവികുളം താലൂക്കില്‍ നടക്കുന്ന പട്ടയ വിതരണ മേളയോടനുബന്ധിച്ചാകും പ്രഖ്യാപനം. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ പട്ടയം നൽകാനാണ് നീക്കം. ജില്ലയിൽ ഒാരോ പഞ്ചായത്തിലും ഇത്തരത്തില്‍ മൂന്ന് മുതല്‍ 10വരെ കോളനികള്‍ ഉണ്ടെന്നാണ് കണക്ക്. മൂന്ന് സ​െൻറ് മുതല്‍ 1.5 ഏക്കര്‍ സ്ഥലംവരെ ഉള്ള കോളനികളും ജില്ലയില്‍ ഉണ്ട്. ഇതോടൊപ്പം ലക്ഷം വീട് കോളനികളിലെ ഇരട്ടവീട് ഒറ്റവീടായി മാറ്റുന്നതും പ്രഖ്യാപിച്ചേക്കും. കോളനിക്കാര്‍ തങ്ങളുടെ ഭൂമിക്കു പട്ടയം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിട്ട് നാളേറെയായി. 1974 മുമ്പ് കോളനിയിൽ താമസമാക്കിയവർക്ക് പട്ടയം നല്‍കിയിട്ടില്ല. അടിമാലിയില്‍ നടക്കുന്ന പട്ടയമേളയില്‍ ദേവികളും താലൂക്കില്‍ 1000 പട്ടയം നല്‍കാന്‍ താലൂക്ക് ലാൻഡ് അസൈൻമ​െൻറ് കമ്മിറ്റി അംഗീകാരം നല്‍കി. റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാര്‍ പരിപാടിയില്‍ പങ്കെടുക്കും. അടിമാലി ഗവ. ഹൈസ്‌കൂളിലാണ് പരിപാടി. കരിമണ്ണൂര്‍ എല്‍.എ ഓഫിസില്‍ തയാറാക്കിയിട്ടുള്ള പട്ടയങ്ങള്‍ക്ക് പുറമെ തൊടുപുഴ, ഇടുക്കി താലൂക്കിലെ പട്ടയങ്ങളും അടിമാലിയിൽ വിതരണം ചെയ്യും. ദേവികുളം താലൂക്കില്‍ കെ.ഡി.എച്ച്, വട്ടവട, കൊട്ടക്കാമ്പൂര്‍ വില്ലേജുകളെ ഒഴിവാക്കി ബാക്കി വില്ലേജുകളിലാണ് പട്ടയം നല്‍കുന്നത്. 1999ലാണ് അവസാനമായി ദേവികുളം താലൂക്കില്‍ പട്ടയം നല്‍കിയത്. 1977ന് മുമ്പ് ഹൈറേഞ്ചില്‍ കുടിയേറിയ കര്‍ഷകരുടെ കൈവശമുള്ള ഭൂമിക്കാണ് പട്ടയം നല്‍കുന്നത്. 10,000ത്തിലേറെ അപേക്ഷകള്‍ ലഭിച്ചെങ്കിലും സൂക്ഷ്മ പരിശോധനയില്‍ ബഹുഭൂരിപക്ഷവും പുറത്താണ്. മാങ്കുളം വില്ലേജില്‍ 90 പേര്‍ക്കാണ് പട്ടയം നല്‍കുക. ഇതില്‍ 42 പേര്‍ക്ക് അടിമാലിയില്‍വെച്ച് നൽകും. 2007 മൂന്നാര്‍ കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ദേവികുളം താലൂക്കില്‍ പട്ടയം നല്‍കാന്‍ തടസ്സമായി മാറിയത്. നീലക്കുറിഞ്ഞി പ്രശ്‌നവും സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമാണ് കെ.ഡി.എച്ച്, കൊട്ടക്കാമ്പൂര്‍, വട്ടവട വില്ലേജുകള്‍ക്ക് തടസ്സം. തൊടുപുഴയെ ക്ഷയരോഗരഹിത നഗരസഭയാക്കാൻ നടപടി തൊടുപുഴ: ക്ഷയരോഗരഹിത സഭയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. ലക്ഷണം ഉള്ളവരെ കണ്ടെത്തുന്നതിനായി 19 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായി സന്നദ്ധ പ്രവർത്തകർ വീടുകളിൽ സന്ദർശനം നടത്തി വിവരശേഖരണം നടത്താനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമ, നെഞ്ചുവേദന, കഫത്തിൽ രക്തം, പനി, ക്ഷീണം, ഭാരക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളുള്ളവരെയും ആറു മാസത്തിനുള്ളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളവരെയും കഫ പരിശോധനക്ക് വിധേയരാക്കും. പുകവലിയും മദ്യപാനവും പ്രമേഹവും ഉള്ളവരെ മുൻഗണന നൽകി പരിശോധിക്കും. ക്ഷയരോഗത്തിനു കാരണമാകുന്ന മൈക്രോ ബാക്ടീരിയം ടൂബർകുലോസിസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും പ്രതിരോധ ശക്തി നേടിയിട്ടുള്ള ക്ഷയരോഗ ബാക്ടീരിയയെ കണ്ടെത്തുന്നതിനുമുള്ള സി.ബി നാറ്റ് സൗകര്യം ജില്ല ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളതിനാൽ രോഗാരംഭത്തിൽ തന്നെ രോഗം കണ്ടുപിടിച്ച് ചികിത്സ ആരംഭിക്കുന്നതിന് കഴിയും. 2020ഒാടെ ക്ഷയം പൂർണമായും ഒഴിവാക്കുകയെന്നതാണ് ലക്ഷ്യം. ജില്ല ടി.ബി സ​െൻറർ, ജില്ല ആശുപത്രി, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ചിന് രണ്ടുപാലം അംഗൻവാടിയിൽ നടക്കുന്ന ചടങ്ങിൽ ക്ഷയരോഗ നിർമാർജന പ്രവർത്തനം ചെയർപേഴ്സൺ സഫിയ ജബ്ബാർ ഉദ്ഘാടനം ചെയ്യും. കൗൺസിലർ അനിൽകുമാർ അധ്യക്ഷതവഹിക്കും. ജില്ല ടി.ബി ഒാഫിസർ ഡോ. സുരേഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ക്ലാസുകൾക്ക് ഹെൽത്ത് സൂപ്പർവൈസർ എം.എം. സോമി, സീനിയർ ട്രീറ്റ്മ​െൻറ് ഒാർഗനൈസർ കെ.ആർ. രഘു എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.