പത്തനംതിട്ട: നിയോജകമണ്ഡലം കമ്മിറ്റികൾ പോലും രൂപവത്കരിക്കാൻ കഴിയാതെ കെ.എസ്.യു കമ്മിറ്റി അന്തരീക്ഷത്തിൽ നിൽക്കുന്നതായി സംഘടന പ്രമേയം. െഎ.ടി കമ്പനിയുടെ പ്രവർത്തനശൈലിയല്ല കെ.എസ്.യുവിന് വേണ്ടതെന്നും ആറാട്ടുപുഴയിൽ സമാപിച്ച ജില്ല ക്യാമ്പിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിൽ പറയുന്നു. വിദ്യാർഥി സംഘടനകളുടെ കരുത്തിെൻറ അളവുകോൽ കലാലയ തെരഞ്ഞെടുപ്പാണ് എന്നിരിക്കെ, കെ.എസ്.യു അതിൽ പിന്നിലാണെന്ന് പ്രമേയത്തിൽ പറയുന്നു. കോൺഗ്രസ് നേതാക്കളെയും കുറ്റപ്പെടുത്തുന്നുണ്ട്. നേതാക്കളുടെ മക്കൾ ഏത് സംഘടനയുടെ കൊടിയാണ് പിടിക്കുന്നതെന്ന് അന്വേഷിക്കണം. വിദ്യാർഥി സംഘടനകൾക്ക് കടന്നുചെല്ലാൻ കഴിയാത്ത കോളജുകളിലാണ് നേതാക്കൾ മക്കളെ പഠിപ്പിക്കുന്നതെന്നും ജില്ല വൈസ് പ്രസിഡൻറ് റിനോ പി. രാജൻ അവതരിപ്പിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാക്കൾ ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്നും ബി.ജെ.പി, സി.പി.എം പ്രവർത്തകർക്ക് ജോലി നൽകുന്നുവെന്നും രാഷ്ട്രീയ പ്രമേയത്തിൽ ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട പ്രാതിനിധ്യം ലഭിക്കണമെന്നും മറ്റൊരു ജില്ല വൈസ് പ്രസിഡൻറ് ആഘോഷ് വി. സുരേഷ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. പ്രമേയങ്ങളെ ചൊല്ലി ഗ്രൂപ് തിരിഞ്ഞ് പ്രവർത്തകർ സംഘർഷത്തിലേക്ക് നീങ്ങിയെങ്കിലും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ശാന്തരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.