നഗരത്തിലെ പൊതുപൈപ്പുകൾ ഉപയോഗ ശൂന്യം; കണക്കെടുക്കാൻ കൗൺസിൽ തീരുമാനം

* കേടായത് ഉൾപ്പെടെയുള്ളവയുടെ പണം വാട്ടർ അതോറിറ്റിയിൽ അടക്കുന്നു തൊടുപുഴ: നഗരത്തിലെ ഉപയോഗശൂന്യമായ പൊതുപൈപ്പുകളുടെ ലിസ്റ്റ് തയാറാക്കാൻ തൊടുപുഴ നഗരസഭ കൗൺസിലിൽ തീരുമാനം. നിലവിൽ ഉപയോഗശൂന്യമായ പൈപ്പുകളുടെ പണംവരെ വാട്ടർ അതോറിറ്റിയിൽ അടക്കുന്ന സാഹചര്യത്തിലാണ് ഓരോ വാർഡിലെയും ആവശ്യമുള്ള പൊതുവാട്ടർ ടാപ്പുകളുടെയും ഒഴിവാക്കേണ്ട ടാപ്പുകളുടെയും ലിസ്റ്റ് തയാറാക്കി നൽകാൻ തീരുമാനമെടുത്തത്. പ്രതിമാസം 380 പൊതുവാട്ടർ ടാപ്പുകൾ എന്ന കണക്കിൽ വാട്ടർ അതോറിറ്റിയിൽ രണ്ടരലക്ഷം രൂപയോളം നഗരസഭ അടക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ചില വാർഡുകളിലും നഗരസഭയുടെ പരിസരത്തും നടത്തിയ കണക്കെടുപ്പിൽ പകുതിയോളം പൊതുടാപ്പുകൾ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിലാണ് നഗരത്തിലെ ടാപ്പുകളുടെ കണക്കെടുക്കാൻ തീരുമാനിച്ചത്. ഉപയോഗശൂന്യമായ പൊതുടാപ്പുകളുടെ കണക്ക് വാട്ടർ അതോറിറ്റിയിൽ ഏൽപിക്കുന്നതോടെ ലക്ഷങ്ങളുടെ അധിക ബാധ്യത നഗരസഭക്ക് ഒഴിവാകുമെന്നാണ് കണക്കുകൂട്ടൽ. സെപ്റ്റംബർ അഞ്ചിനകം കണക്കുകൾ നൽകണമെന്ന് ചെയർപേഴ്‌സൺ മിനി മധു പറഞ്ഞു. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് കരാറിലെ രൂപരേഖയിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനമായി. 11 കോടിയുടെ കെട്ടിട സമുച്ചയ നിർമാണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, പ്ലാനിൽ ഭേദഗതി വരുത്തണമെന്ന എൻജിനീയറിങ് വിഭാഗത്തി​െൻറ നിർദേശം ചീഫ് എൻജിനീയറുടെ അനുമതിക്കായി അയച്ചിരുന്നു. ടെൻഡർ പൂർത്തിയായ സ്ഥിതിക്ക് രൂപരേഖയിൽ ഭേദഗതി വരുത്തേണ്ടതില്ലെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. ഉടൻ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചു. പ്രളയത്തിൽ അപകടാവസ്ഥയിലായ ആനക്കൂട് ഭാഗത്തെ പുഴയോര സംരക്ഷണഭിത്തി പുനർനിർമിക്കാൻ ജലവിഭവ വകുപ്പിനോട് നഗരസഭ കൗൺസിൽ പ്രമേയം ആവശ്യപ്പെട്ടു. ഒന്നാം വാർഡിൽപെട്ട ഈ ഭാഗത്ത് പുഴയുടെ സംരക്ഷണഭിത്തി അപകടാവസ്ഥയിലായതോടെ അംഗൻവാടിയും പുഴയോരത്തുകൂടെയുള്ള റോഡും വീടുകളും അപകടഭീഷണിയിലാണ്. ഇതുസംബന്ധിച്ച് വാർഡ് കൗൺസിലർ ടി.കെ. സുധാകരൻ നായർ അവതരിപ്പിച്ച് കെ.എം. ഷാജഹാൻ പിന്താങ്ങിയ പ്രമേയം കൗൺസിൽ പാസാക്കി. ഇടുക്കിയിൽ റെഡ്േക്രാസ് വില്ലേജ് നിർമിക്കും ചെറുതോണി: ഉരുൾപൊട്ടലിലും കാലവർഷക്കെടുതിയിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് റെഡ്േക്രാസ് വില്ലേജ് നിർമിക്കും. റെഡ്േക്രാസ് സംസ്ഥാന ചെയർമാൻ വി.പി. മുരളീധര​െൻറ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടർ വഴി വ്യാഴാഴ്ച ഇടുക്കിയിൽ എത്തിയിരുന്നു. ഇടുക്കി താലൂക്കിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ജില്ല ആശുപത്രി സന്ദർശിച്ച സംഘം ആശുപത്രി സൂപ്രണ്ട് ആർ. മണികണ്ഠ​െൻറ ഓഫിസിൽ സംസ്ഥാന ഭാരവാഹികളും ജില്ല ഭാരവാഹികളുമായി ചർച്ച നടത്തിയ ശേഷമാണ് വില്ലേജ് നിർമിക്കുന്നത് സംബന്ധിച്ച് തീരുമാനത്തിലെത്തിയത്. സ്ഥല ലഭ്യത അനുസരിച്ച് ഇടുക്കി താലൂക്കിലാണ് വില്ലേജ് നിർമിക്കുക. 25 വീടുകളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആഗസ്തി അഴകത്ത്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡൻറ് ആൻസി തോമസ് എന്നിവരുമായി പ്രാഥമിക ചർച്ച നടത്തി. ഇടുക്കിയിൽ എത്തിയ റെഡ്േക്രാസ് സംഘത്തിൽ സംസ്ഥാന ഭാരവാഹികളായ സുനിൽ സി. കുര്യൻ, ചെമ്പഴന്തി അനിൽ, നാൻസി തോമസ്, ജില്ല ചെയർമാൻ ടി.എസ്. ബേബി, എം.ഡി. അർജുനൻ, എ.പി. ഉസ്മാൻ, കെ.എം. ജലാലുദ്ദീൻ തുടങ്ങിയവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.