തൊടുപുഴ: ജില്ലയിലെ ദുരന്തബാധിത സ്ഥലങ്ങള്‍ കേന്ദ്രത്തില്‍നിന്ന് എത്തിയ ഉദ്യോഗസ്ഥർ സന്ദര്‍ശിച്ചു. നാഷനല്‍ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയൻറ് സെക്രട്ടറി ഡോ. വി. തിരുപ്പഴക് എന്നിവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. അടിമാലി കൂമ്പൻപാറയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം ഇരുവരും സന്ദര്‍ശിച്ചു. മൂന്നാറിലെ എന്‍ജിനീയറിങ് കോളജിെൻറ ഭാഗത്തുണ്ടായ മണ്ണിടിച്ചിലും പരിശോധിച്ചു. തുടര്‍ന്ന് നല്ലതണ്ണിയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചില്‍ നടന്നിടത്തെത്തി തദ്ദേശവാസികളില്‍നിന്ന് വിശദാംശങ്ങള്‍ തേടി. ഇടുക്കി ആര്‍.ഡി.ഒ എം.പി. വിനോദിെൻറ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അനുഗമിച്ചു. ജില്ലയിലെ കെടുതിയുടെ വ്യാപ്തിയും അവർ തിട്ടപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.