പ്രഫ. പി.സി. ഏലിയാസ്​ അന്തരിച്ചു

േകാട്ടയം: ബസേലിയോസ് കോളജ് മുൻ പ്രിൻസിപ്പലും ഓർത്തഡോക്സ് സഭ പി.ആർ.ഒയുമായിരുന്ന പ്രഫ. പി.സി. ഏലിയാസ് (73) അന്തരിച്ചു. 2008 മുതൽ മലങ്കര ഓർത്തഡോക്സ് സഭ പി.ആർ.ഒയായി പ്രവർത്തിച്ചു വരുകയായിരുന്നു. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. ശനിയാഴ്ച ഉച്ചക്ക് 2.30ന് കോട്ടയം ദേവലോകം ക്രോസ്ഫീൽഡ് റോഡിലെ ഭവനത്തിൽ സംസ്കാരശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 3.30ന് കോട്ടയം സ​െൻറ് ലാസറസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. കോതമംഗലം മാർ അത്തനാസിയോസ് കോളജ് ഓഫ് എൻജിനീയറിങ്, കോട്ടയം ബസേലിയോസ് കോളജ്, നൈജീരിയ, മിനിസ്ട്രി ഓഫ് എജുക്കേഷൻ ജോസ് യൂനിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളജിനു പുറമെ, പഴഞ്ഞി എം.ഡി കോളജ്, ഗുഡ് ഷെപ്പേർഡ് ജൂണിയർ കോളജ്, എന്നീ സ്ഥാപനങ്ങളിലും പ്രിൻസിപ്പലായി പ്രവർത്തിച്ചു. ഗുഡ് ഷെപ്പേർഡ് സ്കൂൾ മാനേജറുമായിരുന്നു. 1999ൽ ന്യൂഡൽഹി ഓൾ ഇൻഡ്യ അസോസിയേഷൻ ഫോർ ക്രിസ്ത്യൻ ഹയർ എജുക്കേഷ​െൻറ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് കരസ്ഥമാക്കി. പ്രഭ നാമ്പുകൾ, മനുഷ്യദർശനം എന്നീ ഗ്രന്ഥങ്ങൾ കൂടാതെ ധനതത്ത്വശാസ്ത്രത്തിലും അഞ്ച് പുസ്തകങ്ങളും അനവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. കേരള ഇക്കണോമിക്സ് ഫോറം കോട്ടയം സെക്രട്ടറി, എനർജി കൺസർവേഷൻ സൊസൈറ്റി, എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡൻറ്, നൈജീരിയ ഇൻഡ്യൻ അസോസിയേഷൻ ഫൗണ്ടർ സെക്രട്ടറി, എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: അന്നമ്മ ഏലിയാസ് (കെ.എസ്.ഇ.ബി മുൻ െഡപ്യൂട്ടി ചീഫ് എൻജിനീയർ). മക്കൾ: അനിൽ ഏലിയാസ് (ഐ.ബി.എം, ബംഗളൂരു), അനില ഏലിയാസ് (ഐ.ബി.എസ്, തിരുവനന്തപുരം). മരുമക്കൾ: പ്രദീപ് ജോസഫ് (യു.എസ്.ടി ഗ്ലോബൽ), ലിസ്ബത്ത് എബ്രഹാം (ഗുഡ്ഷെപ്പേർഡ് ആൻഡ് ഇറ്റാലിയൻ മോണ്ടിസോറി, ബംഗളൂരു).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.