*പമ്പുടമക്ക് 40 ലക്ഷം രൂപ കുടിശ്ശിക *പ്രശ്നം പരിഹരിച്ചെന്ന് ഡി.ടി.ഒ പത്തനംതിട്ട: പമ്പുടമക്ക് ലക്ഷങ്ങളുടെ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് ഡീസൽ നൽകുന്നത് നിർത്തിയതിനാൽ വ്യാഴാഴ്ച ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ കൂട്ടത്തോടെ നിർത്തലാക്കി. യാത്രക്കാർ പെരുവഴിയിലായി. പത്തനംതിട്ട ഡിപ്പോയിൽ ഡീസൽ ലഭിക്കാത്തതുമൂലം 20 ഷെഡ്യൂളുകൾ സർവിസ് നടത്തിയില്ല. 50 ബസ് മാത്രമാണ് വ്യാഴാഴ്ച സർവിസ് നടത്താനായത്. പത്തനംതിട്ട ഡിപ്പോയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി പെട്രോൾ പമ്പ് ഇല്ലാത്തതിനാൽ സ്വകാര്യപമ്പിൽനിന്നാണ് ഇവിടുത്തെ ബസുകൾ ഇന്ധനം നിറക്കുന്നത്. 40 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് വ്യാഴാഴ്ച മുതൽ ഡീസൽ നൽകാൻ പമ്പുടമ വിസമ്മതിക്കുകയായിരുന്നു. ബസുകളില്ലാതെ വന്നതോടെ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. നൂറുകണക്കിന് യാത്രക്കാരാണ് സ്റ്റാൻഡിൽ ബസ് കാത്തുനിന്നത്. ഏറ്റവും കുടുതൽ യാത്രക്കാരുള്ള കൊല്ലം, ചെങ്ങന്നൂർ, മുണ്ടക്കയം ചെയിൻ സർവിസുകൾ നടത്തിവന്ന രണ്ട് ബസ് വീതം ഒാട്ടം നിർത്തി. മറ്റിടങ്ങളിലേക്കുള്ളവയും നിർത്തിയതോടെ സ്വകാര്യബസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരായി. ജില്ലയിൽ കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായി ഡീസൽ പമ്പില്ലാത്ത മല്ലപ്പള്ളി, റാന്നി, കോന്നി ഡിപ്പോകളിെല ബസുകളിൽ പലതും സർവിസ് നിർത്തിെവച്ചു. അടൂർ, തിരുവല്ല ഡിപ്പോകളിലെത്തിയാണ് പല ബസും ഡീസൽ നിറച്ചത്. പുനലൂർ, കൊല്ലം, ചെങ്ങന്നൂർ ഡിപ്പോകളിൽനിന്ന് ഡീസൽ ലഭിച്ച ബസുകളാണ് വ്യാഴാഴ്ച സർവിസ് നടത്തിയത്. മല്ലപ്പള്ളി, റാന്നി, കോന്നി ഡിപ്പോകളിൽനിന്ന് യാത്രക്കാർ കുറവുള്ള മേഖലകളിലേക്കുള്ള മിക്ക ട്രിപ്പുകളും നിർത്തിെവച്ച് മറ്റിടങ്ങളിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാർ കുറവുള്ള ഉച്ചസമയത്ത് മിക്ക സർവിസുകളും നിർത്തിെവച്ചിരുന്നു. ഇതോടെ ജില്ലയിലാകമാനം കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് വലഞ്ഞത്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമുള്ള ഉൾനാടൻ പ്രദേശങ്ങളിലേക്കുള്ള പല ട്രിപ്പും ഒാടിയില്ല. പ്രശ്നം പരിഹരിെച്ചന്നും വെള്ളിയാഴ്ച മുതൽ സർവിസുകൾ സാധാരണനിലയിൽ നടക്കുമെന്നും ഡി.ടി.ഒ പറഞ്ഞു. പമ്പുടമക്ക് നൽകാനുള്ള കുടിശ്ശികയിൽ 16 ലക്ഷം രൂപ ഉടൻ നൽകാൻ നടപടിയായിട്ടുണ്ട്. അതിനാൽ ഡീസൽ തുടർന്ന് നൽകാൻ പമ്പുടമ സമ്മതിച്ചതായും ഡി.ടി.ഒ പറഞ്ഞു. പത്തനംതിട്ട ഡിപ്പോയുടെ സമീപെത്ത സ്വകാര്യ പമ്പിൽനിന്നാണ് ഇവിടുത്തെ ബസുകൾ ഡീസൽ നിറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.