ചുരുളി-അമ്പലപ്പടികാനം പാലം തകർന്നു; ഒറ്റ​പ്പെട്ട്​ 80 കുടുംബങ്ങൾ

ചെറുതോണി: ശക്തമായ മഴവെള്ളപ്പാച്ചിലിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന ചുരുളി-അമ്പലപ്പടികാനം പാലം തകർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ പ്രദേശത്തെ 80ഓളം കുടുംബങ്ങൾ. കാലവർഷക്കെടുതിയിൽ ഏറ്റവും നാശനഷ്ടം സംഭവിച്ച ചേലച്ചുവട് അട്ടികളത്തിനു താഴ്ഭാഗത്ത് ചുരുളിയാറിനു കുറുകെയുള്ള പാലമാണ് മഴവെള്ളപ്പാച്ചിലിൽ മരങ്ങളും കല്ലുകളും ഇടിച്ചുതകർന്നത്. 25 വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണ് പാലം. ഇപ്പോൾ പ്രദേശവാസികൾ കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്ത് അട്ടികളത്ത് ചെല്ലേണ്ട സ്ഥിതിയാണ്. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറന്നാൽ വിദ്യാർഥികളുടെ അവസ്ഥ ഏറെ ദയനീയമാകും. കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വില്ലേജ് ഒാഫിസുകളിലോ ബാങ്കിലോ പോലും പോകാൻ സാധിക്കുന്നില്ല. അടിയന്തരമായി പാലം പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജില്ലയിൽ തകർന്നത് 1145 കി.മീ റോഡ്; യുദ്ധകാലാടിസ്ഥാനത്തിൽ നടപടി തൊടുപുഴ: ജില്ലയില്‍ വിവിധയിടത്തായി പൊതുമരാമത്ത് വകുപ്പി​െൻറ കീഴിലുള്ള 1145 കി.മീ റോഡ് തകർന്നതായി ജില്ലയിലെ മഴക്കെടുതിക്കുശേഷം നടന്ന അവലോകനയോഗത്തിൽ റിപ്പോർട്ട് 141 റോഡുകളില്‍ 1496 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും കേടുപാടും ഉണ്ടായി. റോഡുകളിലെ പരമാവധി തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും ഇതിനുള്ള രൂപരേഖ തയാറാക്കി ഉടന്‍ പ്രവൃത്തി തുടങ്ങാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എം.എം. മണി നിര്‍ദേശം നല്‍കി. ജീവനക്കാരുടെ പോരായ്മ പരിഹരിക്കാൻ നടപടി സ്വീകരിക്കും. തകര്‍ന്ന പി.എം.ആര്‍.ജി.വൈ റോഡുകളുടെ വിശദ എസ്റ്റിമേറ്റ് 18നകം തയാറാക്കി നടപടി ആരംഭിക്കും. ദുരിതബാധിതര്‍ക്ക് അഞ്ചു കിലോ അരി സൗജന്യം തൊടുപുഴ: ദുരിതം ബാധിച്ച എല്ലാ കാര്‍ഡ് ഉടമകള്‍ക്കും അഞ്ചുകിലോ അരി സൗജന്യമായി നല്‍കും. രജിസ്റ്റേര്‍ഡ് തോട്ടം തൊഴിലാളികള്‍ക്ക് 15 കിലോ അരിയും സൗജന്യമായി നല്‍കും. റേഷന്‍കാര്‍ഡ് നഷ്ടപ്പെട്ടവർക്ക് താല്‍ക്കാലിക കാര്‍ഡ് നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.