ചങ്ങനാശ്ശേരി: ദുരിതാശ്വാസ പ്രവര്‍ത്തനത്തിെൻറ ഭാഗമായുള്ള ശുചീകരണപ്രവര്‍ത്തനത്തില്‍ വാഴപ്പള്ളി പഞ്ചായത്തില്‍ മുളക്കാംതുരുത്തിയില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ വീടുകള്‍ വൃത്തിയാക്കി. ബി.കെ.എം.യു ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡൻറ് ശശികുമാര്‍ പാലക്കുളത്തിെൻറ അധ്യക്ഷതയില്‍ ജില്ല എക്‌സിക്യൂട്ടിവ് അംഗം മോഹന്‍ ചേന്നക്കുളം ഉദ്ഘാടനം ചെയ്തു. നൂറോളം വീടുകളുടെ ശുചീകരണം നടത്തി. വൈകീട്ടോടെ വീടുകള്‍ താമസയോഗ്യമാക്കിയ ശേഷം പലചരക്ക് സാധനങ്ങള്‍, ശുചീകരണത്തിനാവശ്യമായ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് വിതരണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം വി.ബി. വിനു കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചങ്ങനാശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവന്‍ പിള്ള, ജില്ല കമ്മിറ്റി അംഗം അജി കാരുവാക്കന്‍, പി.ഡി. വിശ്വന്‍, കെ. ലക്ഷമണന്‍, ഷാജി ജോര്‍ജ്, ബാബു ജോണ്‍, കെ.ജെ. ബിജു, അനില്‍കുമാര്‍, ടി.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രിയും െഡപ്യൂട്ടി സ്പീക്കറും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദര്‍ശിച്ചു ചങ്ങനാശ്ശേരി: പ്രളയത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍നിന്നുമെത്തി ചങ്ങനാശ്ശേരിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ വെള്ളിയാഴ്ച മന്ത്രി ഇ. ചന്ദ്രശേഖരന്‍, െഡപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ സന്ദര്‍ശിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് പറഞ്ഞ് കണ്ണീരൊഴുക്കിയ ക്യാമ്പ് അംഗങ്ങളോട് സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഉടൻ അദാലത് വെക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. മനോബലം കൈവിടാതെ കരുത്താര്‍ജിക്കണമെന്നും സര്‍ക്കാര്‍ സഹായം അതിവേഗം എത്തിച്ചുതരുമെന്നും െഡപ്യൂട്ടി സ്പീക്കറും ക്യാമ്പ് അംഗങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.