ദുരിതബാധിത വീടുകളിൽ നേരി​െട്ടത്തി വിവരങ്ങൾ ശേഖരിക്കാൻ കലക്​ടറുടെ നിർദേശം

പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും തൊടുപുഴ: മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കാനും വീട് നഷ്ടമായവര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഒരുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും വേണ്ട നടപടികള്‍ ഊര്‍ജിതമാക്കാന്‍ കലക്ടറേറ്റിൽ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കലക്ടർ കെ. ജീവൻ ബാബു നിര്‍ദേശം നല്‍കി. തദ്ദേശ ഭരണ വകുപ്പ്, ആരോഗ്യം, വൈദ്യുതി, റവന്യൂ, ജലവിഭവം, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വകുപ്പുകളും ശുചിത്വമിഷൻ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ, െറസിഡൻറ്സ് അസോസിയേഷനുകള്‍ എന്നിവയുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് രൂപവത്കരിക്കുന്ന സമിതി വാസസ്ഥലങ്ങളും കിണറുകളും കുടിവെള്ള സ്രോതസ്സുകളും ശുചിയാക്കാൻ നടപടി സ്വീകരിക്കും. പഞ്ചായത്ത് സെക്രട്ടറിമാർ സമിതി കണ്‍വീനര്‍മാരായിരിക്കും. മഴക്കെടുതി ബാധിക്കപ്പെട്ട എല്ലാ വീടുകളിലും പോയി സ്ഥിതി വിലയിരുത്തണം. പൂഴ്ത്തിവെപ്പും അമിതവിലയും തടയാൻ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി എന്നിവയെ ചുമതലപ്പെടുത്തി. പൂര്‍ണമായി തകര്‍ന്ന വീടുകളുടെ കണക്കെടുക്കുമ്പോള്‍ ഭാഗികമായി തകര്‍ന്നവയുടെ പുനര്‍നിര്‍മാണ സാധ്യതകൂടി കണക്കിലെടുക്കണം. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാൻ സന്നദ്ധസേവകരെ ഉപയോഗിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പി​െൻറയും സന്നദ്ധ സേവകരുടെയും നേതൃത്വത്തില്‍ ബോധവത്കരണ-മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തും. എ.ഡി.എം പി.ജി. രാധാകൃഷ്ണൻ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്യാസ് സിലണ്ടര്‍ ലഭ്യമാക്കാന്‍ നിർദേശം തൊടുപുഴ: ജില്ലയില്‍ ഗ്യാസ് സിലിണ്ടറുകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സംസ്ഥാനതല കോഒാഡിനേറ്റര്‍ക്കും കലക്ടർമാർക്കും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. കൂടുതല്‍ സിലിണ്ടറുകള്‍ എത്തിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ഡെലിവറി നല്‍കാം. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം തേടണം. വിതരണത്തിന് ആർ.ടി.ഒയുടെ അനുമതിയുള്ള വാഹനങ്ങള്‍ക്ക് പുറമെ സാധാരണ ത്രീ വീലറുകളും ഫോർ വീലറുകളും ഉപയോഗിക്കാം. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓയില്‍ കമ്പനികളുടെ ഷോറൂമുകളിലും ഗോഡൗണുകളിലും പൊലീസ് സംരക്ഷണം തേടാം. സിലിണ്ടറുകളുടെ സുഗമ വിതരണത്തിന് തൊഴിലാളി സംഘടനകളുടെ സഹകരണവും അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.