കട്ടപ്പന: കട്ടപ്പന കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ ഉരുൾപൊട്ടലിൽ നാമാവശേഷമായി. 50 അടി ഉയരത്തിൽ മൺകൂന മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്. മലയിടിഞ്ഞുവന്ന ദുരന്തത്തിൽ 15ഓളം ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വെള്ളയാംകുടി മുസ്ലിം പള്ളിയുടെ ഖബർസ്ഥാനും ഇല്ലാതായി. അപകടസാധ്യത കണക്കിലെടുത്ത് മുപ്പതോളം ബസുകൾ മുൻകൂട്ടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ശക്തമായ മഴയിൽ മലയിടിഞ്ഞ് വെള്ളിയാഴ്ച ഗാരേജ് മണ്ണിനടിയിലായിരുന്നു. ഉരുൾപൊട്ടുന്ന ശബ്ദം കേട്ടതോടെ ജീവനക്കാർ ഇറങ്ങി ഓടി. 40 അടിയോളം ഉയരത്തിൽ മണ്ണ് വീണ് കിടക്കുകയാണ്. 200 അടിയോളം ഉയരത്തിൽ മലയുടെ ഒരുഭാഗം എപ്പോഴും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയി എതുനിമിഷം വീഴാവുന്ന നിലയിൽ ഒേട്ടറെ മരങ്ങൾ നിൽക്കുന്നുണ്ട്. മലയുടെ ഒരുഭാഗം ഇടിച്ചുനിരത്തി നിർമാണം നടത്തിയതാണ് ഡിപ്പോ തകരാൻ ഇടയാക്കിയത്. ഇതിനകം 15ഓളം പ്രാവശ്യം ഇവിടെ മണ്ണിടിഞ്ഞിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് മുമ്പ് മലയുടെ കീഴിൽ താമസിച്ചിരുന്ന 30ഓളം കുടുംബങ്ങളെ സമീപത്തെ മുസ്ലിം പള്ളിയുടെ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.