ദുരിതാശ്വാസ ക്യാമ്പിൽ പിറന്നാൾ ആഘോഷം

ചെറുതോണി: ഗാന്ധിനഗർ സ്വദേശി തെക്കുംപുറം വീട്ടിൽ രാജു-മിനി ദമ്പതികളുടെ മകൾ എയ്ഞ്ചലി​െൻറ അഞ്ചാം പിറന്നാൾ ആഘോഷിച്ചത് ദുരിതാശ്വാസ ക്യാമ്പിൽ. റോഷി അഗസ്റ്റ്യൻ എം.എൽ.എയോടൊപ്പമായിരുന്നു ആഘോഷം. ഇടുക്കി-ചെറുതോണി ഡാം തുറന്നുവിട്ടതിനെത്തുടർന്ന് ഗാന്ധിനഗർ കോളനിയിലെ അഞ്ച് കുടുംബങ്ങളിലെ 22 പേരാണ് ക്യാമ്പിൽ താമസിക്കുന്നത്. ചെറുതോണി പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ ഏറക്കുറെ ഒറ്റപ്പെട്ട സ്ഥിതിയിലാണ് പ്രദേശം. ചെറുതോണി ടൗണിനെ ആശ്രയിച്ച് ചെറുകിട വ്യാപാരവും കൂലിപ്പണിയും ചെയ്ത് ഉപജീവനം നടത്തിവന്ന കോളനിവാസികൾ പട്ടിണിയാകുന്ന അവസ്ഥയിലാണ് എം.എൽ.എയും കലക്ടറും ഉൾപ്പെടുന്ന സംഘം ആശ്വാസമായെത്തിയത്. വാർഡ് മെംബർ കെ.എം. ജലാലുദ്ദീൻ, എ.പി. ഉസ്മാൻ, ടോമി ഇളംതുരുത്തിയിൽ തുടങ്ങിയവരും ക്യാമ്പിലെത്തി എയ്ഞ്ചലിന് പിറന്നാൾ ആശംസ നേർന്നു. ഒറ്റപ്പെട്ടുപോയ ഗാന്ധിനഗർ കോളനിയിൽ അടിയന്തര മെഡിക്കൽ സഹായമെത്തിക്കാനും അത്യാവശ്യഘട്ടങ്ങളിൽ ചെറുതോണിയിൽ എത്തുന്നതിന് പൊലീസ് വാഹനത്തിൽ ഡാമിന് മുകളിലൂടെ കോളനിവാസികളെ ആശുപത്രിയിൽ എത്തിക്കാനും നടപടി സ്വീകരിക്കും. കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നതിന് പഞ്ചായത്തി​െൻറയും സന്നദ്ധസംഘടനകളുടെയും സേവനം ലഭ്യമാക്കും. കോളനിവാസികൾക്ക് ഭക്ഷണസാമഗ്രികൾ വാങ്ങാൻ സപ്ലൈകോ വാഹനം പ്രദേശത്ത് വിപണനം നടത്തക്കവിധം സജ്ജീകരിക്കും. റേഷൻ സംവിധാനം സൗകര്യപ്രദമായ ഇടുക്കി റേഷൻ കടയിൽനിന്ന് വാങ്ങത്തക്കവിധം ക്രമീകരണം ചെയ്തതായും എം.എൽ.എയും കലക്ടറും അറിയിച്ചു. റോഡരികിൽ കൂട്ടിയിട്ട മരക്കൊമ്പുകൾ അപകടഭീഷണി നെടുങ്കണ്ടം: പാതയോരത്ത്്് കൂട്ടിയിട്ട മരക്കൊമ്പുകൾ വാഹനങ്ങൾക്കും കാൽനടക്കാർക്കും വിനയാകുന്നു. കുമളി-മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലാണ് ഗതാഗത തടസ്സം സൃഷ്ടിച്ച് മരക്കൊമ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ടൗണിൽനിന്ന് കഴിഞ്ഞദിവസം മുറിച്ചുമാറ്റിയ തണൽ മരത്തി​െൻറ ശിഖരങ്ങളാണ് ഇത്. നടപ്പാതയിലേക്ക് കയറി ശിഖരങ്ങൾ കിടക്കുന്നതുമൂലം കാൽനടക്കാർക്കും ദുരിതമാണ്. രാവിലെയും വൈകീട്ടും നൂറുകണക്കിന് വിദ്യാർഥികൾ ബസ് കയറിയിറങ്ങുന്ന സ്റ്റോപ്പിലാണ് ശിഖരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.