എസ്​.കെ.എസ്​.എസ്​.എഫ് ഫ്രീഡം സ്​ക്വയർ കുമ്പംകല്ലിൽ

തൊടുപുഴ: 'സ്വാതന്ത്ര്യം സംരക്ഷിക്കാം; സമരം തുടരാം' പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് തൊടുപുഴ മേഖല കമ്മിറ്റി കുമ്പംകല്ലിൽ 15ന് സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ വിജയിപ്പിക്കണമെന്ന് സമസ്ത കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വൈകീട്ട് 5.30ന് പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് ഷിഹാബുദ്ദീൻ വാഫി അധ്യക്ഷത വഹിക്കും. നവാസ് അഷ്റഫി പാനൂർ പ്രമേയപ്രഭാഷണം നടത്തും. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ സി.കെ. ജാഫർ സംസാരിക്കും. കേരളത്തിനകത്തും പുറത്തും 200 കേന്ദ്രത്തിൽ ഫ്രീഡം സ്ക്വയർ നടക്കും. വിവാഹം ഇടുക്കി: ചെറുതോണി വട്ടപ്പാറ അസീസി​െൻറയും ജമീലയുടെയും മകൾ ഷഹനയും തിരുവനന്തപുരം കല്ലറ കാട്ടുവിള വീട്ടിൽ അബ്ദുൽ റഹീമി​െൻറയും മാജിദ ബീവിയുടെയും മകൻ സജാദും (റിയാദ്) വിവാഹിതരായി. പരിപാടികൾ ഇന്ന് തൊടുപുഴ ശ്രീവത്സം ഒാഡിറ്റോറിയം: എൻ.ബി.എസ് ഒാണം പുസ്തകോത്സവം -രാവിലെ 9.30 കോലാനി: തൊടുപുഴ സഹകരണ ബാങ്ക് കോലാനി ശാഖ മന്ദിേരാദ്ഘാടനം മന്ത്രി എം.എം. മണി -വൈകു. 4.30 തൊടുപുഴ താലൂക്ക് സപ്ലൈ ഒാഫിസ്: മുനിസിപ്പാലിറ്റിയിലെ റേഷൻ കാർഡ് സംബന്ധമായ അപേക്ഷ സ്വീകരിക്കൽ -രാവിലെ 11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.