മഴയും വെള്ളപ്പൊക്കവുമെല്ലാം ഒേട്ടറെ കണ്ടവരാണ് പത്തനംതിട്ടക്കാർ. പക്ഷേ, ഒാർമകളിലൊന്നുമില്ലാത്ത ദുരിത ചിത്രങ്ങളാണ് ഇത്തവണ ഇവിടത്തുകാർക്ക് കാണേണ്ടിവരുന്നത്. ജില്ല രൂപവത്കൃതമായി 36 വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായാണ് ഇത്രയും രൂക്ഷമായ പ്രളയക്കെടുതി. പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നീ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതുമൂലം രൂക്ഷമായ കെടുതികളാണ് ജില്ലയുടെ നദീതടങ്ങൾ നേരിടുന്നത്. ആനത്തോട്, കൊച്ചുപമ്പ, മണിയാർ, മൂഴിയാർ ഡാമുകൾ തുറന്നതോടെ വടശേരിക്കര മുതൽ കുട്ടനാട് വരെ വൻ വെള്ളപ്പാച്ചിലാണ് ഉണ്ടായിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ കാലവര്‍ഷക്കെടുതികളില്‍ 13 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 20 വീട് പൂര്‍ണമായും 5493 വീട് ഭാഗികമായും തകര്‍ന്നു. 1387.75 ഹെക്ടറില്‍ കൃഷിനാശം ഉണ്ടായി. 1044 കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നു. 14 സ്‌കൂളിനും 20 അംഗൻവാടിക്കും ആറ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനും നാശനഷ്ടം സംഭവിച്ചു. പ്രളയക്കെടുതി നേരിടാൻ 108 ക്യാമ്പ് തുറന്നു. 2538 കുടുംബത്തിലെ 9353 ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. ഇതിനു പുറെമ 65 സ്ഥലങ്ങളില്‍ ഭക്ഷണവിതരണത്തിനുള്ള ക്യാമ്പുകളും പ്രവര്‍ത്തിച്ചു. തിരുവല്ല താലൂക്കിലെ എല്ലാ വില്ലേജുകളെയും പ്രളയക്കെടുതി ബാധിച്ചു. 844.65 കി.മീ. റോഡ് തകര്‍ന്നു. 23 പാലത്തിന് ഭാഗികമായി കേടുപാട് സംഭവിച്ചു. വൈദ്യുതി ബോര്‍ഡിന് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചു. തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, കാവുംഭാഗം, നെടുമ്പ്രം വില്ലേജുകളെ സംസ്ഥാന സര്‍ക്കാര്‍ പ്രളയബാധിത വില്ലേജുകളായി പ്രഖ്യാപിച്ചു. അപ്പർ കുട്ടനാട്ടുകാർ ദുരിതക്കടലിലാണ്. വീടും കൃഷിയുമെല്ലാം വെള്ളത്തിലായി. കിണറുകൾ മുങ്ങിയതോടെ മലിനമായതിനാൽ കുടിവെള്ളംപോലും കിട്ടാക്കനിയായി. പകർച്ചപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾ മിക്കവർക്കും പിടിപെട്ടു. റോഡുകളെല്ലാം പാടെ മുങ്ങിയ നിലയിലായി. ഇതോടെ ഗതാഗത മാർഗവും അടഞ്ഞ് ജനങ്ങൾ ഒറ്റപ്പെട്ട നിലയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.