നാലുപതിറ്റാണ്ടിനുശേഷം എത്തിയ മഹാപ്രളയത്തിെൻറ ദുരിതങ്ങൾ ഇനിയും കോട്ടയത്തുനിന്ന് ഒഴിഞ്ഞിട്ടില്ല. മഴക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട് കരകയറാൻ വഴിയില്ലാതെ വലയുേമ്പാൾ വീണ്ടുമെത്തിയ കനത്തമഴ ദുരിതം ഇരട്ടിയാക്കുന്നു. ചുറ്റും വെള്ളംനിറഞ്ഞ ഇടങ്ങളിൽപോലും ഒരുമാസമായി കുടിവെള്ളം കിട്ടാനില്ല. ആഴ്ചകൾ നീണ്ട വെള്ളക്കെട്ടിൽ പലയിടത്തും കെട്ടിടങ്ങളും വീടുകളും ഇടിഞ്ഞുവീഴാറായി. 10 വർഷം മുമ്പ് നിർമിച്ച 90 ശതമാനം വീടുകളുടെയും ഭിത്തികൾ വിണ്ടുകീറി. ഏതുസമയവും തകർന്നുവീഴാവുന്ന നൂറുകണക്കിന് വീടുകളാണ് ഇനിയുള്ളത്. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിൽ മടവീണ് ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ചു. വിനോദസഞ്ചാര മേഖലയിലടക്കം കോടിക്കണക്കിന് നാശനഷ്ടമുണ്ടായി. വെള്ളപ്പൊക്കത്തിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഒരുമാസം അടച്ചിട്ടിരുന്നു. കുണ്ടുംകുഴിയും നിറഞ്ഞ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഉൾപ്രദേശങ്ങളിലേക്കുള്ള ഗതാഗതസൗകര്യങ്ങൾ ഇനിയുമായിട്ടില്ല. കുട്ടനാട്ടുകാരുടെ എക യാത്രമാര്‍ഗമായ എ.സി റോഡ് അടഞ്ഞതോടെ എല്ലാം തടസ്സപ്പെട്ടു. കായലും തോടുകളും കൈയേറിയ നിർമാണവും വെള്ളപ്പൊക്കത്തിെൻറ ആഘാതം വര്‍ധിപ്പിച്ചു. മുൻ വർഷങ്ങളിൽ വെള്ളമിറങ്ങാൻ ദിവസങ്ങൾ മതിയായിരുന്നു. എന്നാൽ, ഒരുമാസം പിന്നിട്ടിട്ടും വെള്ളമിറങ്ങാത്തതിെൻറ കാരണങ്ങൾ പഠനവിധേയമാക്കണം. കോട്ടയം ജില്ലയിലെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, വെച്ചൂർ, കുമരകം മേഖലകളിലും ചങ്ങനാശ്ശേരി താലൂക്കിലെ പൂവം, കുമരംേങ്കരിചിറ, നക്രാപുതുവൽ, മുേലൽപുതുവേൽ, അറുനൂറിൽ പുതുവൽ തുടങ്ങിയ നൂറുകണക്കിന് വീടുകളിൽനിന്ന് ഇനിയും വെള്ളമിറങ്ങിയിട്ടില്ല. മഴ കനത്തതോടെ മലയോരമേഖലയും കടുത്തസാമ്പത്തിക പ്രതിസന്ധിയിലാണ്. വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം കുറഞ്ഞു. തൊഴിൽ മേഖലയും സ്തംഭനത്തിലാണ്. നിർമാണമേഖലയിൽ പണിയെടുക്കുന്നതിലധികവും ഇതര സംസ്ഥാനക്കാരാണ്. മഴയെത്തിയതോടെ അവരും കൂടൊഴിഞ്ഞു. ഓണക്കാലമടുത്തിട്ടും കടകളിൽ കാര്യമായ വ്യാപാരം നടക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.